സ്റ്റേഡിയം വൃത്തിയാക്കി താരങ്ങളും ആരാധകരും; ലോകകപ്പിലെ ജാപ്പനീസ് മാതൃക

japan-stadium
SHARE

വമ്പന്‍ വിജയം നേടിയ ആവേശത്തിനിടയിലും ശീലങ്ങള്‍ മാറ്റുന്നില്ല ജാപ്പനീസ് താരങ്ങളും കാണികളും. സ്റ്റേഡിയത്തിനകത്തും പുറത്തും ജാപ്പനീസ് താരങ്ങളും  ആരാധകരും വ്യത്യസ്തരാവുകയാണ്. ആ കഴ്ചകളിലേക്ക് 

വമ്പന്‍‍മാരായ ജര്‍‍മ്മനിക്കെതിരെ വിജയിച്ചുകൊണ്ടാണ് ജപ്പാന്‍  ഖത്തര്‍  ലോകകപ്പിലേക്കുള്ള  വരവറിയിച്ചത്. അട്ടിമറി എന്നു പറയുന്നതിനെക്കാള്‍‍ ജര്‍‍മ്മനിയില്‍‍ നിന്നു വിജയം പിടിച്ചുവാങ്ങി എന്നു പറയുന്നതാവും ഉചിതം. ജപ്പാന്‍‍ കളിച്ചത് ജയിക്കാന്‍‍ വേണ്ടി മാത്രമായിരുന്നു.  വിജയാഘോഷം  പൂര്‍ത്തിയാക്കിയ ജാപ്പനീസ് താരങ്ങളും കാണികളും പതിവുരീതിയിലേയ്ക്കുതന്നെ മടങ്ങി . ഡ്രസിങ് റൂം വൃത്തയാക്കി എല്ലാവരോടും നന്ദിപറ‍ഞ്ഞാണ്   താരങ്ങള്‍‍ സ്റ്റേഡിയം വിട്ടത്. ഇതേസമയം ഗ്യാലറി വൃത്തിയാക്കുകയായിരുന്നു ജാപ്പനീസ് ആരാധകര്‍.  കൈയില്‍‍ കരുതിയ ക്യാരി ബഗില്‍‍ സ്റ്റേഡിയത്തിലെ ചപ്പുചവറുകള്‍‍ ശേഖരിച്ചു ലോകത്തിന് മുഴുവന്‍ കണ്ടുപഠിക്കാന്‍ ജപ്പാന്‍ സമ്മാനിക്കുന്ന ഈ നല്ല മാതൃക . 

MORE IN SPORTS
SHOW MORE