ആരാധകന് കൊടുത്ത വാക്കുപാലിച്ച് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്

grealish-04
SHARE

ആരാധകന് കൊടുത്ത വാക്കുപാലിച്ച് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്.  ഇറാനെതിരായ മല്‍സരത്തില്‍  ഇംഗ്ലണ്ടിന്റെ ആറാം ഗോളടിച്ച ശേഷമുള്ള ഗ്രീലിഷിന്റെ  ഗോള്‍ ആഘോഷം, ലോകകപ്പിനെത്തും മുമ്പ് പരിചയപ്പെട്ട ആരാധകനുള്ള സമ്മാനം കൂടിയായി. 

ആദ്യ ലോകകപ്പ് ഗോള്‍ നേടിയ ആവേശത്തിനിടെയിലും മാഞ്ചസ്റ്റര്‍ സിറ്റി ആരാധകനായ ഫിന്‍ലെയെയും അവനുകൊടുത്ത വാക്കും ജാക്ക് ഗ്രീലിഷ് മറന്നില്ല. ഫിന്‍ലെ പഠിപ്പിച്ചുകൊടുത്തപോലെ കൈകള്‍ വിരിച്ച് ഗോള്‍  ആഘോഷം.    ഈ വര്‍ഷമാദ്യമാണ് ജാക്ക് ഗ്രീലിഷിന് ഫിന്‍ലെ കത്തയക്കുന്നത്. തന്നെപ്പോലെ സെറിബ്രല്‍ പള്‍സി ബാധിച്ച സഹോദരി ഹോളിയെക്കുറിച്ച് ജാക്ക് ഗ്രീലിഷ് സംസാരിക്കുന്നത് കേട്ടാണ്  കുഞ്ഞുഫിന്‍ലെ കത്തയച്ചത്. പിന്നാലെ സിറ്റി മൈതാനത്തേയക് ക്ഷണമെത്തി 

അടുത്തതവണ ഗോളടിക്കുമ്പോള്‍ ഫിന്‍ലെയുടെ സ്പെഷല്‍ സെലിബ്രേഷന്‍ പുറത്തിറക്കാമെന്ന് ഉറപ്പ്. ഒപ്പം ജേഴ്സിയില്‍ ഗ്രീലിഷ് ഫിന്‍ലെയ്ക്ക് സമ്മാനമായി നല്‍കി. 

MORE IN SPORTS
SHOW MORE