ക്രിസ്റ്റ്യാനോ റോണാള്‍‍ഡോ മാഞ്ചസ്റ്റര്‍‍ യുണൈറ്റഡ് വിട്ടു; പിരിയുന്നത് പരസ്പര ധാരണയിൽ

ronaldo-01
SHARE

പോര്‍‍ച്ചുഗല്‍‍ സൂപ്പര്‍‍ താരം ക്രിസ്റ്റ്യാനോ റോണാള്‍‍ഡോ മാഞ്ചസ്റ്റര്‍‍ യുണൈറ്റഡ് വിട്ടു. ക്ല‍ബ് തന്നെ വഞ്ചിച്ചെന്ന് കഴിഞ്ഞ ദിവസം നല്‍‍കിയ അഭിമുഖത്തില്‍‍ റോണാള്‍‍ഡോ ആരോപിച്ചിരുന്നു. താരവും ക്ലബും തമ്മില്‍ പരസ്പര ധാരണയിലെത്തിയ ശേഷമാണ് പിരിയുന്നത്. 

ക്രിസ്റ്റ്യാനോ റോണാള്‍‍ഡോയും മാഞ്ചസ്റ്റര്‍‍ യുണൈറ്റഡും തമ്മലുള്ള അസ്വരസ്യങ്ങള്‍‍ തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ ദിവസം നല്‍‍കിയ അഭിമുഖത്തില്‍  ക്ലബ് തന്നെ വഞ്ചിച്ചെന്നും പരിശീലകന്‍‍ ടെന്‍‍ ഹാഗിനോട് ബഹുമാനമില്ലെന്നും താരം തുറന്നടിച്ചിരുന്നു. മാഞ്ചസ്റ്റ‌ര്‍‍ യുണൈറ്റഡിനെയും ആരാധകരെയും സ്നേഹിക്കുന്നെന്നും താരം പ്രസ്തവനയില്‍ വ്യക്തമാക്കി.

സീസണില്‍‍ ശേഷിക്കുന്ന മല്‍‍സരങ്ങളില്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നാണ് റോണാള്‍ഡോ പടിയിറങ്ങുന്നത്. ഭാവിയിലും ടീമിന് വിജയവഴിയില്‍ തുടരാന്‍ സാധിക്കട്ടെയെന്നും താരം ആശംസിച്ചു. ഏഴ് മാസം കൂടി കരാര്‍ കാലാവധി ബാക്കി നില്‍ക്കെയാണ് റോണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡ് വിടുന്നത്. പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള സമയമായെന്നും റോണോ പ്രസ്ഥാവനയില്‍‍ പറയുന്നു.റോണാള്‍ഡോയുടെ സംഭവനകള്‍ക്ക് മാഞ്ചസ്റ്റര്‍‍ യുണൈറ്റഡ് നന്ദി പറഞ്ഞു.

MORE IN SPORTS
SHOW MORE