കളി കഴിഞ്ഞും ആവേശവും ആത്മാർത്ഥതയും; സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകർ

japanwb
SHARE

ഫുട്ബോൾ,, ആവേശവും ലഹരിയുമാണ് ഖത്തറിൽ ഫിഫ ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക്. കളി കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കേണ്ട കാര്യമില്ല. എന്നാൽ ചിലർക്ക് കളിയോട് മാത്രമല്ല പ്രതിബദ്ധത. ബഹ്റൈൻ യൂ ട്യൂബർ ഒമൽ അൽ ഫാറൂഖ് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുകയാണ്. 

ലോകകപ്പിന്‍റെ വർണാഭമായ ഉദ്ഘാടനചടങ്ങും ആദ്യ മാച്ചും കാണാനെത്തിയ കാണികളാണിത്. കളി കഴിഞ്ഞതെ എല്ലാവരും മടങ്ങി. പക്ഷെ ചിലർമാത്രം പോയില്ല. സ്റ്റേഡിയം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഈ ജാപ്പനീസ് ആരാധകർ.കളിയും കളിയാവേശത്തിനുമപ്പുറം ചിലതുണ്ട്. അതാണ് അവരെ ഇതിന് പ്രേരിപ്പിച്ചത് ക്യമാറയ്ക്ക് വേണ്ടിയാണോയെന്ന ചോദ്യത്തിനുള്ള മറുപടിയിലുണ്ട്  ആത്മാമർത്ഥ. ഇതാദ്യമായിട്ടല്ല ജാപ്പനീസ് ഫുട്ബോൾ ആരാധകർ ഇങ്ങനെ ലോകത്തിന്‍റെ മനംകവരുന്നത്. മുൻപും പലതവണ ഇവരിങ്ങനെ ചെയ്തിട്ടുണ്ട്. 

MORE IN SPORTS
SHOW MORE