നാലു വിക്കറ്റു വീതം വീഴ്ത്തി അർഷ്ദീപും സിറാജും; കിവീസിനെ 160ൽ ഒതുക്കി ഇന്ത്യ

ind-vs-nz
SHARE

ന്യൂസീലൽഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കീവീസ് 19.4 ഓവറിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. അർഷ്ദീപ് സിങ്ങിന്റെയും മുഹമ്മദ് സിറാജിന്റെയും ബോളിങ് മികവാണ് ഇന്ത്യയ്ക്കു തുണയായത്. അർഷദീപ് 37 റൺസ് വഴങ്ങി നാലു വിക്കറ്റും മുഹമ്മദ് സിറാജ് 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റും സ്വന്തമാക്കി.

മഴ മൂലം വൈകി ആരംഭിച്ച് മത്സരത്തിൽ തുടക്കത്തിൽ തന്നെ കിവീസിന് ഫിൻ അലനെ ( 4 പന്തിൽ 3) നഷ്ടമായി. എന്നാൽ ഡിവോൻ കോൺവേ ( 49 പന്തിൽ 59)യുടെയും ഗ്ലെൻ ഫിലിപ്സി( 33 പന്തിൽ 54)ന്റെയും അർധസെഞ്ചറിയുടെ മികവിൽ കിവീസ് പിടിച്ചു കയറി.

മാർക് ചാംപ്മാൻ ( 12 പന്തിൽ 12), ഡാരിയൽ മിത്തൽ (5 പന്തിൽ 10) എന്നിവരാണ് കിവീസ് നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. ആദം മിൻനെ, ജെയിംസ് നീഷാം, ഇഷ് സോദി എന്നിവർ പൂജ്യരായി മടങ്ങിയപ്പോൾ ക്യാപ്റ്റൻ ടിം സൗത്തി ആറു റൺസും മിച്ചൽ സാന്റിനർ ഒരു റണ്ണും നേടി. ഇന്ത്യയ്ക്കായി ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.

MORE IN SPORTS
SHOW MORE