കിരീടം നിലനിർത്താൻ ഫ്രാൻസ്; കണ്ണുകൾ എംബാപ്പെയിലേക്ക്

embappewb
SHARE

കിരീടം നിലനിര്‍ത്താനെത്തുന്ന ഫ്രാന്‍സിന് ഇന്ന് എതിരാളികള്‍ ഓസ്ട്രേലിയ. ബെന്‍സേമയും എന്‍കുന്‍കുവും ഇല്ലെങ്കിലും കുതിച്ചുപാഞ്ഞ് ഗോളടിക്കുന്ന എംബാപ്പെയാണ് ഫ്രാന്‍സിന്റെ എല്ലാമെല്ലാം.  

2018ല്‍ ലോകകിരീടം നേടിയശേഷം ഫ്രാന്‍സിന്റെ ഏറ്റവും മോശം പ്രകടനം കണ്ടത് സമീപകാലത്താണ്. കഴിഞ്ഞ ആറുമല്‍സരങ്ങളില്‍ വിജയിക്കാനായത് ഒന്നില്‍ മാത്രം.നേഷന്‍സ് ലീഗില്‍ തരംതാഴ്ത്തല്‍ ഒഴിവായി എന്നതുമാത്രം ആശ്വാസം.   പോഗ്ബയും കാന്റെയും ഇല്ലാത്ത മധ്യനിരയുടെ ചുമതല റയല്‍ മഡ്രിഡ് താരം ഒാരേലിയന്‍ ചുവമേനിക്ക്. റാബിയോട്ടിനൊപ്പം  മാറ്റിയോ ഗുന്‍ഡോസിയോ  ഫൊഫൊനയോ എത്തും. ബെന്‍സേമയ്ക്ക് പകരക്കാരനില്ലെങ്കിലും എംബാപ്പെയ്ക്ക് കൂട്ടായി മുന്നേറ്റത്തിലിറങ്ങാന്‍ തയ്യാറായി   ഗ്രീസ്മാനും കോമാനും ഡെംബെലെയും ജിറൂഡുമുണ്ട്.  

20 യോഗ്യതാ മല്‍സരങ്ങള്‍ കളിച്ച് ഏറ്റവും ഒടുവിലായി ലോകകപ്പിനെത്തിയ ടീമാണ് ഓസ്ട്രേലിയ.  കഴിഞ്ഞവര്‍ഷം തുടര്‍വിജയങ്ങളില്‍ റെക്കോര്‍ഡിട്ട് കുതിച്ച ഓസീസ് സൗദിയോടും ജപ്പാനോടും തോറ്റതോടെ  കഥമാറി. ഒടുക്കം പ്ലേ ഓഫ് കടന്നാണ് ലോകകപ്പിനെത്തുന്നത്. ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേ ഓഫില്‍ പെറുവിനെ തോല്‍പിച്ചത് പെനല്‍റ്റി ഷൂട്ടൗട്ടില്‍. ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേയ്ക്ക് മടങ്ങിയെത്തിയ പ്ലേ മേക്കര്‍ അയ്ഡിന്‍ ഹ്രസ്റ്റിക്കിന്റെ മികവനുസരിച്ചിരിക്കും ഫ്രാന്‍സിനെതിരെ ഓസ്ട്രേലിയയുടെ സാധ്യതകള്‍. 

MORE IN SPORTS
SHOW MORE