ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും പേറുന്ന കാർട്ടൂണ്‍; ആദ്യ സീസണ്‍ പുറത്ത്

cartoon
SHARE

ലോകകപ്പിന് മുന്നോടിയായി ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും  ആളുകളിലേക്കെത്തിക്കാന്‍ കാര്‍ട്ടൂണും തയ്യാര്‍. കാര്‍ട്ടൂണിന്‍റെ ആദ്യഭാഗം റിലീസ് ചെയ്തു. പേടകം തകര്‍ന്ന് മരുഭൂമിയിലകപ്പെട്ട ഒരു അന്യഗ്രഹജീവി. സഹായവുമായി മൂന്ന് ഖത്തര്‍ യുവാക്കള്‍. പറഞ്ഞുവരുന്നത് ലോകകപ്പിനുവേണ്ടി നഫെയ്ഷ് ആനിമേഷന്‍  തയാറാക്കിയ ഒരു കാര്‍ട്ടൂണിനെപ്പറ്റിയും  കോകബാനി എന്ന കഥാപാത്രത്തെക്കുറിച്ചുമാണ്. ഖത്തറിലെത്തുന്ന ആരാധകര്‍ക്ക് രാജ്യത്തെപ്പറ്റി പല സംശയങ്ങളും ആശങ്കകളും കാണും, എല്ലാത്തിനും മറുപടി നല്‍കാന്‍ ഇനി കോകബാനിയുണ്ടാകും.

രാജ്യത്തിന്‍റെ സാംസ്കാരിക പൈ‍ത‍ൃകം ലോകത്തെ അറിയിക്കുകയെന്ന ലക്ഷ്യവും കാര്‍ട്ടൂണിനുപിന്നിലുണ്ട്. കഥാപാത്രത്തെ കൂടുതല്‍ സാര്‍വത്രികമാക്കാനാണ്  അന്യഗ്രഹജീവിയാക്കി മാറ്റിയതും. കാര്‍ട്ടൂണിന്‍റെ ആദ്യ സീസണ്‍ റിലീസ് ചെയ്തു. രണ്ടാം സീസണിന്‍റെ പണിപ്പുരയിലാണ് അണിയറക്കാര്‍.

MORE IN SPORTS
SHOW MORE