ഖത്തറിലേക്കുള്ള ബസ് മിസ് ചെയ്ത വമ്പന്‍ താരങ്ങളും വമ്പന്‍ ടീമുകളും ഇതാ

missing
SHARE

ഫുട്ബോള്‍ ലോകത്തിലേക്ക് ഖത്തര്‍ മിഴി തുറക്കുമ്പോള്‍ ചില വമ്പന്‍ താരങ്ങളെയും വമ്പന്‍ ടീമുകളെയും കാണുവാന്‍ കഴിയില്ല. യൂറോചാംപ്യന്മാരായ ഇറ്റലിയും യൂറോപ്പിലെ കിടയറ്റ സ്ട്രൈക്കറായ എര്‍ലിങ് ഹാലന്‍ഡും ഖത്തറിലേക്കുള്ള ബസ് മിസ് ചെയ്തു. 

തോല്‍വി അറിയാതെ മുന്നേറി 2020ലെ യൂറോ ചാംപ്യന്മാരായ ഇറ്റലിക്ക് ലോകപോരിന്റെ വേദി നഷ്ടമായത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു. ചിലെയും കൊളംബിയയും ഈജിപ്തും സ്വീഡനും ഇക്കുറി ഗ്യാലറിയില്‍ ഇരുന്ന് കളികാണും. അതിവേഗത്തില്‍ ഗോളടിക്കുന്ന എര്‍ലിങ് ഹാലന്‍ഡും സൂപ്പര്‍ ഫിനീഷറായ മുഹമ്മദ് സലയും ഗോളടിക്കാന്‍ ഖത്തറിലില്ലാത്തത് ഖത്തറില്‌ ഫുട്ബോള്‍ പ്രേമികളുടെ നഷ്ടം ആകും. നോര്‍വേയുടെ 22കാരന്‍ ഹാലന്‍ഡ് ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ഏഴു മല്‍സരങ്ങളില്‍ നിന്ന് 11ഗോള്‍ നേടി മിന്നുന്ന ഫോമിലാണ്. അതിവേഗത്തില്‍ 25ഗോളിലെത്തിയ താരത്തെ വ്യത്യസ്തനാക്കുന്നത് അതിവേഗവും കൃത്യതയുള്ളതും അപ്രതീക്ഷിതവുമായ മിന്നല്‍ നീക്കങ്ങളും ഷോട്ടുകളുമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറുടെ ഗണത്തിലാണ് ഹാലന്‍ഡ്. നോര്‍വേക്കായി 23 കളികളികള്‍ നിന്ന് 21 ഗോള്‍ േനടിയിരുന്നു. നോര്‍വേ അവസാനമായി ലോകകപ്പ് കളിച്ചത് 1998ലാണെങ്കില്‍ 2018ല്‍ റഷ്യയില്‍ ബൂട്ടുകെട്ടിയ മുഹമ്മദ് സലയുടെ ഈജിപ്തിന് ഖത്തറിലേക്കുള്ള വഴികണ്ടെത്താനായില്ല. 89മല്‍സരങ്ങളില്‍ നിന്ന് 49 ഗോള്‍ നേടി. എതിരാളിയുടെ ഗോള്‍മുഖത്ത് അമ്പരിപ്പിക്കുന്ന വേഗത്തില്‍ എത്തുന്ന സലയുടെ ഫിനീഷിങ് മികവും തന്ത്രങ്ങളും ഖത്തറില്‍ കാണാനാവില്ല. മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയുന്ന കളി ആസൂത്രണം ചെയ്യുന്ന എതിീളിയുടെ നീക്കങ്ങള്‍ തകര്‍ക്കുകയും മറുനീക്കങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്ന പ്ലേ മേക്കര്‍മാര്‍ ഫുട്ബോളിന്റെ കരുത്ത്. അക്കൂട്ടത്തിലെ കേമനായ ഇറ്റലിയും മാര്‍കോ വെരാറ്റിയും ഖത്തറില്‍ ഇല്ല. പാസുകളില്‍ നല്‍കുന്നതിലെ കൃത്യതയും കളിയുടെ ഗതി വേഗത്തില്‍ തിരിച്ചറിയുന്നതുമാണ് വെരാറ്റിയുടെ പ്രത്യേകത. ഗോള്‍ പോസ്റ്റിന് മുന്നിലും രണ്ടുകരുത്തരുടെ അഭാവം ഖത്തറിലുണ്ടാകും. ഇറ്റലിയും ഡൊണരൂമയുടെയും സ്ലോവേനിയയുടെ ഒബലാക്കും ഗോള്‍ പോസ്റ്റില്‍ തീര്‍ക്കുന്ന മാസ്മരിക പ്രകടനങ്ങള്‍ ലോക വേദിയില്‍ കാണമെങ്കില്‍ കുറഞ്ഞത് നാലുവര്‍ഷമെടുക്കും.

MORE IN SPORTS
SHOW MORE