ഖത്തര്‍ ലോകകപ്പിന് ഇനി 50 നാൾ; 8 സ്റ്റേഡിയങ്ങളിലായി 64 മല്‍സരങ്ങൾ

qatar
SHARE

ഫിഫ ഖത്തര്‍ ലോകകപ്പിന് ഇനി 50 നാള്‍. എട്ടു സ്റ്റേഡിയങ്ങളിലായി നടക്കുന്ന 64 മല്‍സരങ്ങള്‍ക്കൊടുവില്‍ ദോഹയില്‍ കാല്‍പന്തുകളിയുടെ കിരീടധാരണം കാണാം.  

കേരളത്തിന് ഇത്രത്തോളമടുത്ത് മുന്‍പൊരിക്കലുമെത്തിയിട്ടില്ല നമ്മളെ ഉന്‍മാദികളാക്കുന്ന ഫുട്ബോളിന്റെ വിശ്വപോരാട്ടം.  ഈ നൂറ്റാണ്ടിലെ ആറാം ലോകകപ്പിന് ഖത്തര്‍ ഇക്വഡോര്‍ മല്‍സരത്തോടെ അടുത്തമാസം 20ന് കിക്കോഫ്. ഡിസംബര്‍ 18ന് ഇന്ത്യന്‍ സമയം 8.30ന് ലുസെയ്ന്‍ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം.  12 വര്‍ഷം മുമ്പ് ഖത്തര്‍ തുടങ്ങിയ തയ്യാറെടുപ്പ് ഇന്നെത്തി നില്‍ക്കുന്നത് എട്ട് സ്റ്റേഡിയങ്ങളില്‍. ശൈത്യകാലത്തുനടക്കുന്ന ആദ്യ ലോകകപ്പ്, വനിത റഫറിമാര്‍, ഓഫ്സൈഡ് കണ്ടെത്തുന്ന സാങ്കേതിക വിദ്യയോടുകൂടി അല്‍ റിഹ്‍ല പന്ത് എന്നിങ്ങനെ പുതുമകളേറെ ഇത്തവണത്തെ ലോകകപ്പിന്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ലോകപ്പ് നേടുന്നത് കണ്ടത് രണ്ടുപതിറ്റാണ്ട് മുമ്പ്. ഇക്കുറി ഒന്നാം റാങ്കുകാരായി ബ്രസീലും അപരാജിത കുതിപ്പുനടത്തി അര്‍ജന്റീനയും എത്തുന്നു. കിലിയന്‍ എംബാപ്പയുെട ഫ്രാന്‍സ്, ഹാരി കെയിനിന്റെ ഇംഗ്ലണ്ട്, ക്രിസ്റ്റ്യാനൊയുടെ പോര്‍ച്ചുഗല്‍, സ്പെയിന്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ് ഒരു ബ്ലോക്ബസ്റ്ററിന് വേണ്ടതെല്ലാമെത്തും ഖത്തറിലേയ്ക്ക് 

MORE IN SPORTS
SHOW MORE