ജസ്പ്രീത് ബുംറയ്ക്ക് പകരം ആര്? ആകാംക്ഷയോടെ ആരാധകർ

jasprit-bumrah
SHARE

ജസ്പ്രീത് ബുംറയ്ക്ക് പകരം ടീമില്‍ ആരെത്തുമെന്ന ആകാംഷയിലാണ് ഇന്ത്യയുടെ ആരാധകര്‍. പകരക്കാരുടെ പട്ടികയിലുള്ള മുഹമ്മദ് ഷമിയോ ദീപക്  ചഹറോ ടീമിലിടം നേടിയേക്കും. പകരക്കാരുടെ പട്ടികയില്‍ ഇല്ലെങ്കിലും ആവേഷ് ഖാനെയും ടീം പരിഗണിക്കുന്നുണ്ട്. ബുംറ ട്വന്റി 20 ലോകകപ്പിന് ഇല്ലെന്ന വാര്‍ത്ത പുറത്തായതോടെ മുഹമ്മദ് ഷമിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. പരിചയസമ്പത്ത് തന്നെ പ്രധാനകാരണം. 32കാരനായ ഷമി17ട്വന്റി 20മല്‍സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയിട്ടുണ്ട്. ഇക്കോണമിറേറ്റ് 9.55ആണ്. എന്നാല്‍ കോവി‍‍ഡ് മൂലം ഓസ്ട്രേലയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ട്വന്റി 20 മല്‍സരങ്ങള്‍‌ നഷ്ടമായ ഷമിയുടെ ശാരിരികക്ഷമതയില്‍ ആശങ്കയുണ്ട്. കോവി‍ഡ് നെഗറ്റീവ് ആയെങ്കിലും ബിസിസിഐയുടെ കോവിഡാനന്തര ശാരിരികക്ഷമത പരിശോധനയ്ക്ക് ശേഷമേ ഷമിക്ക് ടീമിലെത്താനാകൂ. 

ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മല്‍സരങ്ങളില്‍ കളിപ്പിച്ചേക്കും. ബുംറയ്ക്ക് പകരം പരിഗണിക്കുന്ന മറ്റൊരുതാരം ദീപക് ചഹറാണ്. 30കാരനായ ഈ വലംകയ്യന്‍ പേസര്‍ സ്വിങ് ബോളിങ്ങില്‍ മികച്ചുനില്‌‍ക്കുന്നു. ട്വന്റി 20യില്‍ 22മല്‍സരങ്ങളില്‍ നിന്ന് 28വിക്കറ്റെടുത്ത ചഹറിന്റെ ഇക്കോണമിറേറ്റ് ഷമിയിലും മികച്ചതാണ്. ദക്ഷിണാഫ്രിക്കെതിരായ ആദ്യ ട്വന്റി 20യില്‍ രണ്ടുവിക്കറ്റെടുത്തതും നേട്ടമാകും. പകരക്കാരുടെ പട്ടികയില്‍ ഇല്ലെങ്കിലും ഇന്‍ഡോറില്‌ നിന്നുള്ള 25കാരന്‍ ആവേഷ് ഖാനെയും പരിഗണിക്കുന്നുണ്ട്. 15ട്വന്റി 20യില്ഡ നിന്ന് 13 വിക്കറ്റ് നേടിയിട്ടുണ്ട്, വേഗവും അധികമായി ബൗണ്‍സ് കണ്ടെത്താനാകുമെന്നതും ആവേഷ് ഖാന് അനുകൂലഘടകങ്ങളാകുന്നു. ഓഫ് കട്ടറും ലെഗ്കട്ടറും സ്ലോ ബോളുകളും നിറയുന്ന ആവേഷ് ഖാന്റെ ബോളിങ്ങിലെ തിളക്കം കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും കണ്ടതാണ്.

MORE IN SPORTS
SHOW MORE