മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

national-games
SHARE

മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ പ്രൗ‍‍ഢോജ്വല തുടക്കം. 45 ഇനങ്ങളിലായി എണ്ണായിരത്തോളം താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. താളവും മേളവും ദൃശ്യവും  സമന്വയിച്ച സന്ധ്യയിൽ മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് തുടക്കമായി. നിറഞ്ഞുകവിഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗെയിംസിന് ഔദ്യോഗിക തുടക്കമായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

രാജ്യത്തെ കായിക മേഖലയ്ക്ക് പുതിയ ഉണര്‍വാണ് ഗെയിംസ് സമ്മാനിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗെയിംസിലൂടെ രാജ്യം മുഴുവന്‍ ഒന്നാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി. എല്ലാ രംഗത്തേയും പോലെ കായികമേഖലയിലും അഴിമതിയുണ്ടെന്നും അത് തുടച്ചുനീക്കി യൂവതലമുറയ്ക്ക് കൂടുതല്‍ അത്മവിശ്വംസ നല്‍കണമെന്നും മോദി വ്യക്തമാക്കി.

ഒളിപിക്സടക്കം വിവിധ രാജ്യാന്തര മല്‍സരങ്ങളില്‍ മെഡല്‍നേടിയ താരങ്ങളെ ആദരിച്ചു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വിവിധ കലാപരിപാടികളും നടന്നു. ഗായകന്‍ ശങ്കര്‍ മഹാദേവനുള്‍പ്പടെയുള്ളവര്‍ സ്റ്റേഡിയത്തില്‍ ആവേശം സൃഷ്ടിച്ചു. ഗുജറാത്തിന്റെ തനത് പൈതൃകം വിളിച്ചോതുന്ന കലാപ്രകടനങ്ങളും നടന്നു. മാര്‍ച്ച് പാസ്റ്റില്‍ കസവു സാരിയും ജൂബയും മുണ്ടുമടങ്ങിയ തനതു കേരളീയ വേഷത്തിലാണ് കേരളത്തിന്റെ താരങ്ങളെത്തിയത്. 23 ഒഫിഷ്യൽസ് അടക്കം 559 അംഗ സംഘമാണു കേരളത്തിൽ നിന്നു  പങ്കെടുക്കുന്നത് ആകാശ മേലാപ്പിൽ ആവേശപ്പൂത്തിരികൾ വിതറിയ കരിമരുന്നു പ്രകടത്തോടെ ഉദ്ഘാടന ചടങ്ങിന് സമാപനമായി

MORE IN SPORTS
SHOW MORE