ബീച്ചിൽ ‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

sanju-samson
SHARE

സുഹൃത്ത് ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സംവിധായകനായ ബേസിൽ ജോസഫാണു സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ‘കൊമ്പ്’ തലയിൽ ധരിച്ചു നിൽക്കുന്ന വിഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്.

‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വിഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വിഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം. ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്.

ചെന്നൈയിൽ നടന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളും സഞ്ജു സാംസൺ നയിച്ച ഇന്ത്യൻ ടീം വിജയിച്ചിരുന്നു. അർധ സെഞ്ചറി ഉൾപ്പെടെ നേടി സഞ്ജു മികച്ച ബാറ്റിങ് പ്രകടനവും ഈ പരമ്പരയിൽ പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

MORE IN SPORTS
SHOW MORE