ആവേശത്തിലെത്തി, നിരാശയിലാണ്ടു; ഒടുവിൽ വിജയാഹ്ലാദത്തിൽ കാര്യവട്ടം

karyavattom
SHARE

ആവേശത്തിലെത്തി നിരാശയിലാണ്ട് ഒടുവിൽ വിജയാഹ്ലാദത്തിൽ ആറാടി കാര്യവട്ടത്ത് എത്തിയ ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യയുടെ വിജയത്തിൽ ആരവം അണപൊട്ടിയെങ്കിലും റണ്ണൊഴുകാതിരുന്നതിലെ നിരാശ ആരാധകർ മറച്ചുവച്ചില്ല.

മൽസരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ക്രിക്കറ്റ് പ്രേമികളുടെ പുരുഷാരമായി കാര്യവട്ടം. റണ്ണൊഴും പിച്ചെന്ന സംഘാടകരുടെ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് 200 റൺസ് പ്രവചിച്ച് സ്റ്റേഡിയത്തിലേക്ക് കയറി ആരാധകർ.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തപ്പോൾ തെല്ലൊന്ന് നിരാശപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കൻ ടീമിന്റെ മുൻനിരയെ തുടരെ പിഴുതെറിഞ്ഞപ്പോൾ ആവേശത്തിലായി കാണികൾ. മൽസരം ട്വന്റി ട്വന്റി ആണെന്ന് ഓർമവന്നപ്പോൾ ആവേശം നിരാശയായി. എതിർ ടീമിന്റെ ബൗണ്ടറുകൾക്ക് വരെ ആരവം.

മറുപടി ബാറ്റിങിൽ കിതച്ച് തുടങ്ങി കുതിച്ചു കയറി വിജയരഥത്തിലേറിയപ്പോൾ അഹ്ലാദത്തിൽ ആറാടി ഗാലറി. വിജയത്തിന്റെ സന്തോഷം പങ്കുവച്ചപ്പോഴും റണ്ണൊഴുകാതിരുന്നതിന്റെ വിഷമം മറച്ചുവച്ചില്ല കാണികൾ.

MORE IN SPORTS
SHOW MORE