യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലി സെമിഫൈനലിൽ;ഹംഗറി സെമി കാണാതെ പുറത്തായി

uefa
SHARE

യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലി സെമിഫൈനലില്‍. ഇറ്റലിയോട് തോറ്റ ഹംഗറി സെമി കാണാതെ പുറത്തായി. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനിയെ സമനിലയില്‍ തളച്ചു.  നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകള്‍ നേരത്ത സെമിയിലെത്തിയിരുന്നു. ഇന്ന് നടക്കുന്ന പോര്‍ച്ചുഗല്‍ –സ്പെയിന്‍ മല്‍സരവിജയികളും സെമിയിലെത്തും.

സെമിഫൈനലിലെത്താന്‍ സമനില മാത്രം മതിയായിരുന്നു ഹംഗറിക്ക്. എന്നാല്‍ സെമിയിലെത്താന്‍ ഉറച്ച് പോരാടിയ ഇറ്റലി ഹംഗറിയുടെ സെമിഫൈനല്‍ മോഹങ്ങള്‍ തച്ചുടച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി വിജയിച്ചത്. ജിയാക്കോമോ റാസ്പഡോറിയും ഫെഡറിക്കോ ഡിമാര്‍ക്കോയുമാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്.  ഗോള്‍ കീപ്പര്‍ ഡൊന്നരുമയുടെ തകര്‍പ്പന്‍ സേവുകളും ഇറ്റലിയുടെ വിജയത്തില്‍ നിര്‍ണായകമായി. 

വെംബ്ലിയില്‍ ആറു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടും ജര്‍മനിയും സമനില പാലിച്ചു. ഗോള്‍ രഹിതമായിരുന്നു ആദ്യപകുതി. രണ്ടാം  പകുതിയില്‍ ആദ്യം സ്കോര്‍ ചെയ്തത് ജര്‍മനി. മാഞ്ചസ്റ്റര്‍ സിറ്റി താരം ഇല്‍കായ്  ഗുണ്ടോഗന്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. 67ാം മിനിറ്റില്‍ ചെല്‍സി താരം കായ് ഹാവര്‍ട്സിന്‍റെ ലോങ് റേഞ്ചര്‍ ജര്‍മനിയുടെ ലീഡ് രണ്ടാക്കി. 

എട്ടുമിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് 83ാം മിനിറ്റില്‍ഡ ഹാരി കെയിനിലൂടെ ലീഡ് നേടി. എന്നാല്‍ 87ാം മിനിറ്റില്‍ കായ് ഹാവര്‍ട്സ് വീണ്ടും ജര്‍മനിക്കായി വലകുലുക്കിയതോടെ വെംബ്ലിയില്‍ ആവേശസമനില. 

MORE IN SPORTS
SHOW MORE