കറാച്ചി ത്രില്ലർ; ഇംഗ്ലണ്ടിനെ മൂന്നുറണ്‍സിന് തോല്‍പിച്ച് പാക്കിസ്ഥാന്‍

eng-vs-pak
SHARE

കറാച്ചിയിലെ ത്രില്ലറില്‍ ഇംഗ്ലണ്ടിനെ മൂന്നുറണ്‍സിന് തോല്‍പിച്ച് പാക്കിസ്ഥാന്‍. 167 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നുപന്ത് ശേഷിക്കെ 163 റണ്‍സ് പുറത്തായി.  ഏഴുമല്‍സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 2–2ന് ഒപ്പമെത്തി. 2065 ദിവസത്തിന് ശേഷമാണ് ഇംഗ്ലണ്ട് റണ്‍സ് പിന്തുടര്‍ന്ന് പരാജയപ്പെടുന്നത്.      

ഇത് കൈവിട്ട മല്‍സരം തിരിച്ചുപിടിച്ചതിന്റെ ആഘോഷം. പതിനെട്ടാം ഓവറില്‍ ലിയാം ഡോവ്സന്‍ നേടിയ 24 റണ്‍സ് കറാച്ചിയെ നിശബ്ദമാക്കി. ഏഴുവിക്കറ്റിന് 134  റണ്‍സില്‍ നിന്ന് രണ്ടോവര്‍ ശേഷിക്കെ ഇംഗ്ലണ്ട് ജയത്തിന് 9 റണ്‍സ് അടുത്തെത്തി. 

ഇരട്ടവിക്കറ്റുമായി  19ാം ഓവറില്‍ ഹാരിസ് റൗഫിന്റെ തിരിച്ചുവരവ്. 17 പന്തില്‍ 34  റണ്‍സെടുത്ത ലിയാം ഡോവ്്സനും പിന്നാലെ  ഒലി സ്റ്റോണും വീണതോടെ പാക്കിസ്ഥാന് ജീവശ്വാസം. അവസാന ബാറ്റര്‍  റീസ് ടോപ്്ലി റണ്ണൗട്ടായതോടെ പരമ്പരയില്‍ ഒപ്പമെത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാനായി മുഹമ്മദ് റിസ്വാന്‍ 88 റണ്‍സ് നേടി 

MORE IN SPORTS
SHOW MORE