യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലന്‍ഡ്സും ക്രൊയേഷ്യയും സെമിയിൽ

UEFA-Nations-League
SHARE

യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലന്‍ഡ്സും ക്രൊയേഷ്യയും സെമിയില്‍. പോളണ്ടിന‌ോട് തോറ്റ വെയില്‍സ് എ ഡിവിഷനില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. ഡെന്‍മാര്‍ക്കിനോട് തോറ്റെങ്കിലും ഫ്രാന്‍സ് തരംതാഴ്ത്തലില്‍ നിന്ന് രക്ഷപെട്ടു.

കരുത്തരുടെ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നെതര്‍ലന്‍ഡ്സ് ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. 73ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡിക്കാണ് നെതര്‍ലന്‍ഡ്സിന്‍റെ വിജയഗോള്‍ നേടിയത്. ഈ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായ നെതര്‍ലന്‍ഡ്സ് സെമിഫൈനല്‍ ഉറപ്പിച്ചു. 

കടുത്ത പോരാട്ടത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനലിലെത്തിയത്.  ആറാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കെതിരെ 9ാം മിനിറ്റില്‍ത്തന്നെ ഓസ്ട്രിയ സമനില നേടി. പിന്നീട് ഇ‍ഞ്ചോടി‍ഞ്ച് പോരാട്ടം നടന്ന മല്‍സരത്തില്‍ മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ക്രൊയേഷ്യ മല്‍സരം വരുതിയിലാക്കി.

പോളണ്ടിനെതിരെ ഏപക്ഷീയമായ ഒരു ഗോളിനാണ് വെയ്‌ല്‍സ് പരാജയപ്പെട്ടത്. 57 ാംമിനിറ്റിലായിരുന്നു പോളണ്ടിന്‍റെ വിജയഗോള്‍. ഗാരത് ബെയ്‌ലിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് വെയ്‌ല്‍സിനെ ജയിപ്പിക്കാനായില്ല. ഇതോടെ വെയ്‌ല്‍സ് ബി ‍ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ‍ഡെന്‍മാര്‍ക്കിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ്  ഫ്രാന്‍സ് തോറ്റത്. 

MORE IN SPORTS
SHOW MORE