യുവേഫ നേഷന്‍സ് ലീഗ്; സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍

uefa
SHARE

യുവേഫ നേഷന്‍സ് ലീഗില്‍ സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍. ചെക്ക് റിപ്പബ്ളിക്കിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റ സ്പെയിനിന്‍റെ സെമി പ്രതീക്ഷ തുലാസിലായി. ഏര്‍ലിങ് ഹാലന്‍ഡ് ഗോളടിച്ചെങ്കിലും നോര്‍വെ സ്ലൊവേനിയയോട് തോറ്റു.

ഡിഗോ ഡാലറ്റിന്‍റെ ഇരട്ടഗോളുകളുടെ മികവിലാണ് പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ളിക്കിനെ തോല്‍പ്പിച്ചത്.  ബ്രൂണോ ഫെര്‍ണാണ്ടസ്, ഡിഗോ ജോട്ട എന്നിവരും പോര്‍ച്ചുഗലിനായി സ്കോര്‍ ചെയ്തു.  ഈ ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തിയ  പോര്‍ച്ചുഗല്‍ അവസാന നാലില്‍ ഇടംനേടാനുള്ള സാധ്യത സജീവമാക്കി. 

അതേ സമയം സ്വിറ്റ്സര്‍ലാന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വി സ്പെയിനിന്‍റെ സെമിസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡ് ജയിച്ചത്. മാനുവല്‍ അകന്‍ജി, ബ്രീല്‍ എംബോളോ എന്നിവരാണ് സ്വിറ്റ്സര്‍ലാന്‍ഡിനായി സ്കോര്‍ ചെയ്തത്. ജോര്‍ഡി ആല്‍ബ സ്പെയിനിനായി ആശ്വാസഗോള്‍ നേടി. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡിലൂടെ ലീഡ് നേടിയിട്ടും സ്ലൊവേനിയ്ക്കെതിരെ തോല്‍ക്കാനായിരുന്നു നോര്‍വേയുടെ വിധി. 47ാം മിനിറ്റില്‍ ഹാലന്‍ഡ് ഗോളിലൂടെ മുന്നിലെത്തിയ നോര്‍വെയ്ക്കെതികെ 69,81 മിനിറ്റുകളിലെ ഗോളിലൂടെ സ്ലൊവേനിയ മല്‍സരം സ്വന്തമാക്കി. മറ്റൊരു മല്‍സരത്തില്‍  സെര്‍ബിയ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്തു.

MORE IN SPORTS
SHOW MORE