ഹുങ് തിന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്; ഇന്ത്യയെ സമനിലയില്‍ തളച്ച് സിംഗപ്പൂർ

hung-thinh
SHARE

ഹുങ് തിന്‍ സൗഹൃദ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് സമനിലയോടെ തുടക്കം. സിംഗപ്പൂരാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്.  ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

സൗഹൃദമൊക്കെ മറന്നു കളിച്ച ലോക റാങ്കിങ്ങിലെ 159ാം സ്ഥാനക്കാരായ സിംഗപ്പൂരിനോട് സമനിലവഴങ്ങി ഇന്ത്യ. ഇഖ്‍സാന്‍ ഹാന്‍ഡിയുടെ  ഫ്രീകിക്കില്‍ 37ാം മിനിറ്റില്‍ സിംഗപ്പൂര്‍ മുന്നില്‍. ആറുമനിറ്റിനകം മലയാളിതാരം ആഷിഖ് കുരുണിയന്‍ ഇന്ത്യയെ ഒപ്പമെത്തിച്ചു. മലയാളി താരം കെപി രാഹുല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റംകുറിച്ചു. ചൊവ്വാഴ്ച  ആതിഥേയരായ വിയറ്റ്നാമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. 

MORE IN SPORTS
SHOW MORE