യുവേഫ നേഷന്‍സ് ലീഗ്; ഇന്ന് പോളണ്ട്- നെതര്‍ലന്‍ഡ്സ് പോരാട്ടം

uefa
SHARE

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാര്‍ ഇറങ്ങുന്നു. പോളണ്ടിന് നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍. വെയില്‍സിനെതിരെ നിര്‍ണായകമല്‍സരത്തിന് ഇറങ്ങുന്ന ബെല്‍ജിയത്തിന് ആശങ്ക സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡിന്റെ ഫോമാണ്. ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനേയും ഫ്രാന്‍സ് ഓസ്ട്രിയയേയും നേരിടും. റയല്‍ മഡ്രിഡിനായി നൂറില്‍ താഴെ മിനിറ്റുകള്‍ മാത്രമാണ് ഈ സീസണിലാകെ ലാ ലീഗയില്‍ കളത്തിലിറങ്ങാന്‍ ഏദന്‍ ഹസാര്‍ഡിനായതെങ്കിലും നിര്‍ണായകസാന്നിധ്യമാകാന്‍ താരത്തിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്. 

ഖത്തര്‍ ലോകകപ്പില്‍ പ്ലേമേക്കറുടെ റോളില്‍ ഹസാര്‍ഡിനെ കാത്തിരിക്കുന്ന ആരാധകരെ, തൃപ്തിപ്പെടുത്താന്‍ പോന്ന പ്രകടനം നേഷന്‍സ് ലീഗില്‍ ഹസാര്‍ഡില്‍ നിന്ന് പരിശീലകനും പ്രതീക്ഷിക്കുന്നു. ഇന്ന് വെയില്‍സിനും ഗ്രൂപ്പില്‍ ഒന്നാമതുള്ള നെതര്‍ലന്‍ഡ്സിനും എതിരായ മല്‍സരങ്ങള്‍ ഹസാര്‍ഡിനും ബെല്‍ജിയത്തിനും ഒരുപോലെ പ്രധാനമാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരാകാനുള്ള പോരാട്ടമാണ് ക്രൊയേഷ്യയും ഡെന്‍മാര്‍ക്കും തമ്മില്‍. നിലവില്‍ ഒന്‍പത് പോയിന്റുമായി ഡെന്‍മാര്‍ക്കാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് പോയിന്‍റ് കുറവില്‍ രണ്ടാം സ്ഥാനത്ത് ക്രോയേഷ്യയും. അവസാനം ഏറ്റുമുട്ടിയതിലെ വിജയവും മല്‍സരം സ്വന്തം നാട്ടിലെന്നതും ക്രൊയേഷ്യയ്ക്ക് ആത്മവിശ്വാസമാണ്.

MORE IN SPORTS
SHOW MORE