ബോക്സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തിനൊരുങ്ങി സൗദി; കിരീടം തിരിച്ചെടുക്കാന്‍ ആന്‍റണി ജോഷ്വാ

boxing
SHARE

ബോക്സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തിനൊരുങ്ങി സൗദി അറേബ്യ. ലോകകിരീടം നിലനിര്‍ത്താന്‍ യുക്രെയ്ന്റെ ഒലെക്സാണ്ടര്‍ ഉസിക്കും ലണ്ടനില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചെടുക്കാന്‍ ആന്റണി ജോഷ്വയും നാളെ റിങ്ങിലിറങ്ങും. ജിദ്ദ സൂപ്പര്‍ ഡോമാണ് എക്കാലത്തെയും മൂല്യമേറിയ  പോരാട്ടത്തിന് വേദിയാകുന്നത്.

കോസാക്ക് വിപ്ലവഗാനം പാടി പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഒലെക്സാണ്ടര്‍ ഉസിക്ക് മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലെത്തിയത്. റഷ്യന്‍ അധിനിവേശത്തിനെതിരെ സൈന്യത്തിനൊപ്പം പോരാടിയ ഉസിക്ക് ഉക്രെയ്ന്‍ ജനതയ്ക്കുവേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്ന് ആന്റണി ജോഷ്വയെ ഓര്‍മിപ്പിച്ചു. ടോട്ടനം ഹോട്സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിലാണ് WBO, WBA, IBF ലോകകിരീടങ്ങള്‍ ജോഷ്വയെ കീഴടക്കി ഉസിക്ക് സ്വന്തമാക്കിയത്.  

നഷ്ടപ്പെട്ട കിരീടങ്ങള്‍ മരുഭൂമിയിലെ പോരാട്ടത്തില്‍ തിരിച്ചുപിടിച്ചാണ് ജോഷ്വയ്ക്ക് ശീലം.  ആന്റണി റൂയിസിനെതിരായ   റീമാച്ച് വിജയിച്ച അതേവേദിയിലേയ്ക്കാണ് ജോഷ്വ കിരീടങ്ങള്‍ വീണ്ടെടുക്കാന്‍ വീണ്ടുമെത്തുന്നത്. പരാജയപ്പെട്ടാല്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ആന്റണി ജോഷ്വ തള്ളിക്കളഞ്ഞു. 

MORE IN SPORTS
SHOW MORE