കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് മലയാള മനോരമയുടെ ആദരം

medalists
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ജേതാക്കള്‍ക്ക് മലയാള മനോരമയുടെ ആദരം. കൊച്ചി പനമ്പള്ളി നഗറിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു മെഡല്‍ ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിച്ചു.

മെഡല്‍ ജേതാക്കളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, എം. ശ്രീങ്കര്‍, പി.ആര്‍. ശ്രീജേഷ്, ട്രീസ ജോളി എന്നിവര്‍ക്കും പരിശീലകരായ പി. രാധാകൃഷ്ണന്‍ നായര്‍, എസ്. മുരളി, എ.പി. ദത്തന്‍ എന്നിവര്‍ക്കുമാണ് മലയാള മനോരമ ആദരമൊരുക്കിയത്. 

ഒളിംപ്യന്‍ കെ.എം. ബിനു, ഇന്ത്യന്‍വോളി ടീം മുന്‍ ക്യാപ്ടന്‍ ടോം ജോസഫ്, രാജ്യാന്തര ഫുട്ബോള്‍ താരങ്ങളായ എം.എം. ജേക്കബ്, സി.സി. ജേക്കബ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് സ്വാഗതം പറഞ്ഞു.

MORE IN SPORTS
SHOW MORE