ലിബ്രോണ്‍ ജെയിംസിന് റെക്കോര്‍ഡ് പ്രതിഫലം; 773കോടി രൂപ പ്രതിഫലം

lebron-james
SHARE

എന്‍ ബി എ ചരിത്രത്തില്‍ ഏറ്റവുമധികം പ്രതിഫലംപറ്റുന്ന താരമായി ഇതിഹാസം ലിബ്രോണ്‍ ജെയിംസ്.  773 കോടി രൂപ പ്രതിഫലത്തിന് എല്‍.എ ലേക്കേഴ്സുമായി രണ്ടുവര്‍ഷത്തേയ്ക്ക് കൂടി ലിബ്രോണ്‍ ജെയിംസ്  കരാര്‍ നീട്ടി.

40 വയസിനോടടുത്തിട്ടും ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലെ മൂല്യമേറിയ താരം ലിബ്രോണ്‍ ജെയിംസ് തന്നെ.  റെക്കോര്‍ഡ് പ്രതിഫലത്തിനാണ് LA ലേക്കേഴ്സ് ലിബ്രോണിനെ നിലനിര്‍ത്തിയത്.  2018ല്‍  ലേക്കേഴ്സിലെത്തിയ ലിബ്രോണ്‍ ഇക്കുറി കരിം അബ്ദുല്‍ ജബ്ബാറിന്റെ സ്കോറിങ് റെക്കോര്‍ഡ് മറികടന്നത് ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ ലിബ്രോണിന് പരുക്കേറ്റതോടെ ലേക്കേഴ്സിന് പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ലിബ്രോണും ആന്റണി ഡേവിസും പൂര്‍ണഫിറ്റ്നസ് വീണ്ടെടുത്താലെ ലേക്കേഴ്സിന് ഇക്കുറി പ്ലേ ഓഫ് സാധ്യതയുള്ളു.  

2019 –20 സീസണിലാണ് ലിബ്രോണ്‍ പൂര്‍ണ ഫിറ്റനസോെട ലേക്കേഴ്സിനായി മല്‍സരിച്ചത്. അന്ന് 17ാം  കിരീടവുമായാണ് ലേക്കേഴ്സ് മടങ്ങിയത്. 2024ല്‍ ലിബ്രോണില്‍ നാലപത് വയസാകും. കോളജ് താരമായ മകന്‍ ബ്രോണി ജെയിംസിനൊപ്പം എന്‍ ബി എയില്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹമെന്ന് ലിബ്രോണ്‍ വെളിപ്പെടുത്തിയിരുന്നു.

MORE IN SPORTS
SHOW MORE