വിവാഹ മോചന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് യുസ്‍വേന്ദ്ര ചെഹൽ രംഗത്ത്

chahal-divorce-fake-news
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വേർപിരിയുകയാണെന്ന വ്യാജവാർത്ത കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. വാർത്താ ഏജൻസിയായ എഎൻഐയുടെ വ്യാജ ട്വിറ്റർ ഹാൻഡിലുകളില്‍നിന്നാണ് ഇത്തരമൊരു വിവരം ട്വിറ്ററിലെത്തിയത്. എന്നാൽ ഇങ്ങനെയൊരു വാര്‍ത്ത നൽകിയിട്ടില്ലെന്ന് എഎൻഐ പിന്നീടു പ്രതികരിച്ചു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുസ്‍വേന്ദ്ര ചെഹൽ.

വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ചെഹൽ അഭ്യർത്ഥിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുന്നതായി ചെഹല്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചു. ദയവു ചെയ്ത് അത് അവസാനിപ്പിക്കണം, എല്ലാവരിലേക്കും സ്നേഹവും പ്രകാശവുമെത്തിക്കൂ– ചെഹൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ധനശ്രീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ചെഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങളുടെ തുടക്കം.പിന്നാലെ ‘ന്യൂലൈഫ് ലോഡിങ്’ എന്ന് ചെഹൽ ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. ഇതോടെ ഇരുവരും പിരിയുകയാണെന്നും പഞ്ചാബ് കോടതിയിൽ വിവാഹ മോചനത്തിനു ഹര്‍ജി നൽകിയതായും സമൂഹമാധ്യമങ്ങളിൽ അപ്ഡേറ്റുകൾ വന്നു. ഈ സാഹചര്യത്തിലാണു വിഷയത്തിൽ നിലപാടു വ്യക്തമാക്കി ചെഹൽ തന്നെ രംഗത്തെത്തിയത്.

ഇങ്ങനെയൊരു വാര്‍ത്ത നൽകിയിട്ടില്ലെന്ന് എഎൻഐ പിന്നീടു പ്രതികരിച്ചു.മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഇതിനു പിന്നിലെന്നും എഎൻഐ സ്ക്രീൻ ഷോട്ട് സഹിതം ട്വീറ്റ് ചെയ്തു. എഎൻഐ ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടിട്ടില്ലെന്നും വാർത്താ ഏജന്‍സി അറിയിച്ചു. പഞ്ചാബ് കോടതിയിൽ താരദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നായിരുന്നു വ്യാജവാര്‍ത്ത.

MORE IN SPORTS
SHOW MORE