ഏഷ്യന്‍ ട്രാക്കിന്റെ അതിവേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചു

lydia-de-vega
SHARE

ഏഷ്യന്‍ ട്രാക്കിന്റെ അതിവേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചു. അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. 1980കളില്‍ ലിഡിയയും ഇന്ത്യയുടെ ഇതിഹാസതാരം പി.ടി.ഉഷയും തമ്മിലെ പോരാട്ടം ഏഷ്യന്‍ ട്രാക്കുകളില്‍ ആവേശംകൊള്ളിച്ചിരുന്നു.  

‘അവര്‍ വളരെ നല്ല  പോരാട്ടം നടത്തി, ഇപ്പോള്‍ സമാധത്തിലാണ്’.  ലിഡിയ ഡി വേഗയുടെ വേര്‍പാട് ലോകത്തെ അറിയിച്ച മകളുടെ ട്വീറ്റായിരുന്നു ഇത്. ഏഷ്യന്‍ ട്രാക്കുകളില്‍ വേഗത്തിന്റെ തീക്കാറ്റുവീശിയ ലിഡിയ അര്‍ബുദത്തോട് നാലുവര്‍ഷം പോരാടിയ ശേഷമാണ് 57ാം വയസില്‍ ജീവത ട്രാക്കിനോട് വിടപറഞ്ഞത്. 

ഫിലിപ്പൈന്‍സില്‍ നിന്നുള്ള ലിഡിയ 100മീറ്ററിലും 200മീറ്ററിലും എതിരാളികള്‍ക്ക് എന്നും വെല്ലുവിളിയിയാരിന്നു.   സ്പ്രിന്റ് ഇനങ്ങളിലും നാനൂറു മീറ്ററിലും മല്‍സരിച്ച ഇന്ത്യയുടെ പിടി. ഉഷയുമായിട്ടായിരുന്നു എണ്‍പതുകളില്‍ ലിഡയയുടെ പോരാട്ടമേറെയും.

ഏഷ്യന്‍ അത്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ നാലുസ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയ ലിഡിയ ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കില്‍ നിന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഓടിയെടുത്തു. സ്പ്രിന്റ് ഇനങ്ങള്‍ക്ക് പുറമേ നാനൂറ് മീറ്ററിലും 4ഗുണം നാനൂറ് മീറ്ററിലും ലോങ്ജംപിലും ലിഡിയ മല്‍സരിച്ചിട്ടുണ്ട്. പതിനെട്ടാം വയസില്‍ സൂപ്പര്‍താരമായി ട്രാക്കില്‍ തിളങ്ങിയ ലിഡിയ കരിയറിലാകെ 15 സ്വര്‍ണം നേടിയിട്ടുണ്ട്. 

MORE IN SPORTS
SHOW MORE