ഏഷ്യാ കപ്പ് ടീമിലേക്ക് വിരാട് കോഹ്‌ലിയും രാഹുലും മടങ്ങിയെത്തി

teamindia-02
SHARE

ഏഷ്യ കപ്പ് ട്വന്റി20 ചാംപ്യന്‍ഷിപ്പിനുള്ള പതിനഞ്ച് അംഗ ഇന്ത്യന്‍ ടീമിലേയ്ക്ക് വിരാട് കോലിയും കെ.എല്‍.രാഹുലും മടങ്ങിയെത്തി. പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്കും   ഹര്‍ഷല്‍ പട്ടേലിനും വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം പരുക്ക് ഭേദമായി വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഉള്‍പ്പെട്ട ടീം  ഏഷ്യന്‍ കിരീടം സ്വന്തമാക്കാനുള്ള പോരാട്ടത്തിനൊരുങ്ങും. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഇല്ലാത്ത പേസ് നിരയിലേയ്ക്ക് ഭുവേശ്വര്‍ കുമാറിനൊപ്പം ആവേശ് ഖാനെയും അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തി.ശ്രേയസ് അയ്യര്‍ അക്സര്‍ പട്ടേല്‍ സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ടീമിലിടമില്ല. സമീപകാല പരമ്പരകളിലെ മികച്ച പ്രകടനങ്ങളുടെ മികവില്‍ ദീപക് ഹൂഡയ്ക്കും അവസരം നല്‍കി.  ഋഷഭ് പന്തും  ദിനേശ് കാര്‍ത്തിക്കും  വിക്കറ്റ് കീപ്പര്‍മാര്‍. അശ്വിന്‍, ചഹല്‍, ജഡേജ,ബിഷ്ണോയ് എന്നിവരും ടീമിലുണ്ട്. ഈ മാസം 28ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 

MORE IN SPORTS
SHOW MORE