മോണ്‍റിയല്‍ ഓപ്പണ്‍ ടെന്നിസ്; ജോക്കോവിച്ചും നദാലും പിൻമാറി

djokovic
SHARE

നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും മോണ്‍റിയല്‍ ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ കാനഡയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജോക്കോവിച്ചിന്റെ  പിന്‍മാറ്റം. പരുക്ക് ഭേദമാകാത്തതിനാല്‍ നദാലും കാനഡയിലേയ്ക്കില്ല.

കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെ ജോക്കോവിച്ചിന് മാത്രമായി ഇളവ് നല്‍കാനാകില്ലെന്ന് മോണ്‍റിയല്‍ ഓപ്പണ്‍ സംഘാടകര്‍ അറിയിച്ചു. ഇതോടെ യു എസ് ഓപ്പണ്‍  ഒരുക്കങ്ങള്‍ക്ക്  തുടക്കം കുറിക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് ജോക്കോവിച്ച് പിന്‍മാറി. കാനഡയിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാം ഡോസ് വാക്സിന്‍ സ്വകരിച്ചിരിക്കണമെന്നാണ് നിയമം. വാക്സീന്‍ സ്വകരിക്കാത്തതിനാല്‍ ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വിമ്പിള്‍ഡനിടെ പരുക്കേറ്റ റാഫേല്‍ നദാലിന് ഇനിയും ഏറെനാള്‍ വിശ്രമം വേണ്ടിവരും. പരിശീലനം പുനരാരംഭിച്ചുവെങ്കിലും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നദാല്‍ ട്വീറ്റ് ചെയ്തു.  ജര്‍മന്‍ താരം ഓസ്കര്‍ ഒാറ്റിയും  മോന്‍‍റിയലില്‍ മല്‍സരിക്കില്ല. ഇതോടെ വിമ്പിള്‍ഡന്‍ ഫൈനലിസ്റ്റ് നിക്ക് കിറിയോസിനും ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ബോന്‍സിക്കും ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കും. ഈ മാസം 29 മുതലാണ് യുഎസ് ഓപ്പണ്‍ ഗ്രാന്‍സ്ലാം

MORE IN SPORTS
SHOW MORE