‘ദേശീയപതാക പുതച്ച് മൈതാനത്തിലൂടെ ഓടുന്നത് സ്വപ്നം കണ്ടു; ഇത് അഭിമാന നിമിഷം’

sreewb
SHARE

മെഡൽ നേട്ടം കൈവരിച്ച ശേഷം ഒരു തവണയെങ്കിലും ദേശീയപതാക പുതച്ച് ശ്രീശങ്കർ മൈതാനത്തിലൂടെ ഓടുന്നത് സ്വപ്നം കണ്ട തനിക്ക് അഭിമാന നിമിഷമെന്ന് അമ്മ ഇ.എസ്.ബിജിമോൾ. ഒരുനാൾ ശ്രീ ഒളിംപിക് സ്വർണവുമായി യാക്കരയിലെ വീട്ടിലേക്ക് വന്ന് കയറും. ശ്രീയുടെ ലക്ഷ്യത്തിന് വേണ്ടി പൂർണ മനസോടെ കുടുംബം കൂടെയുണ്ടാകുമെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ബന്ധുക്കൾ മെഡൽ നേട്ടം ആഘോഷമാക്കിയത്ഇ ത്രയും സന്തോഷം തോന്നിയ ദിവസം ജീവിതത്തിലുണ്ടായിട്ടില്ലെന്ന് ശ്രീശങ്കറിന്റെ സഹോദരി ശ്രീപാർവതി പറഞ്ഞു. 

MORE IN SPORTS
SHOW MORE