വനിതാ ബോക്സിങ്ങ്; 48 കിലോയിൽ മെഡലുറപ്പിച്ച് നീതു

neethu
SHARE

വനിതാ ബോക്സിങ്ങ് 48 കിലോ വിഭാഗത്തില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ നിതു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡ് താരം നിക്കോള്‍ ക്ലൈഡിനെ തോല്‍പ്പിച്ചാണ് നിതു സെമിയിലെത്തിയത്. സെമിയില്‍ പരാജയപ്പെട്ടാലും നിതുവിന് വെങ്കല മെ‍‍ഡല്‍ ലഭിക്കും

ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ മെഡല്‍നേട്ടമെന്ന സന്തോഷത്തിലാണ് ഇരുപത്തൊന്നുകാരി നിതും ഗംഘാസ്. ബോക്സിങ്ങ് 48 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയതോടെ വെങ്കലമെഡലുറപ്പിച്ചു നിതു. ഇന്ത്യന്‍ സൂപ്പര്‍ താരം മേരികോം മല്‍സരിച്ചിരുന്ന വിഭാഗത്തിലാണ് നിതു കോമണ്‍വെല്‍ത്തില്‍ മല്‍സിരിക്കുന്നത്. പരുക്കേറ്റ മേരികോം കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കുന്നില്ല.

ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡ് താരം നിക്കോള്‍ ക്ലൈഡിനെയാണ് നിതു തോല്‍പിച്ചത്. ടൂര്‍ണമെന്റിന് മുമ്പ് അയര്‍ലന്‍ഡില്‍ പരിശീലനം നടത്തിയത് നിതുവിന് ഗുണകരമായി. 2012ലാണ് നിതു ബോക്സിങ് കരിയര്‍ ആരംഭിക്കുന്നത്.  പരിശീലനത്തിനടക്കം ജോലി പോലും ഉപേക്ഷിച്ച് ഒപ്പം നിന്ന അച്ഛന് സ്വര്‍ണമെഡല്‍ നേടി സമര്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നിതു മല്‍സര ശേഷം പ്രതികരിച്ചു.

പുരുഷ ബോക്സിങ്ങ് 57 കിലോ വിഭാഗത്തിന്‍ നമീബിയന്‍ താരത്ത െതോല്‍പിച്ചാണ് ഹുസാമുദ്ദീന്‍ മുഹമ്മദ് സെമിയിലെത്തുന്നത്. ഗോള്‍ഡ്കോസ്റ്റ് ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ് ഹുസാമുദ്ദീന്‍ മുഹമ്മദ്. ഇക്കുരി വെങ്കലമെഡലുറപ്പിച്ച ഹുസാമുദ്ദീന്‍ സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍

MORE IN SPORTS
SHOW MORE