കോമൺവെൽത്ത് ഗെയിംസ്; പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ തേജ്വസിന്‍ ശങ്കറിന് വെങ്കലം

cwg-jump
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം തുടരുന്നു.  പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ തേജ്വസിന്‍ ശങ്കര്‍ വെങ്കലംനേടി. വെയ്റ്റ്ലിഫ്റ്റിങ് പുരുഷവിഭാഗത്തില്‍ ഗുരുപ്രീത് സിങ് വെങ്കലം നേടി.  ആറാംദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് സ്വര്‍ണം, ആറ് വെള്ളി, ഒന്‍പത് വെങ്കലം നേടിയിട്ടുണ്ട്. 

കോടതി ഇടപെടലിലൂടെയാണ് തേജസ്വിന്‍ ശങ്കര്‍ കോമണ്‍വെല്‍ത്തില്‍ മല്സരിക്കാനെത്തിയത്. 2.22 മീറ്റര്‍ ചാടിയ തേജസ്വിന്‍ വെങ്കലം നേടി. കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടുന്ന ആദ്യഇന്ത്യന്‍ ഹൈജംപ് താരവുമായി തേജസ്വിന്‍. 109 കിലോഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഗുര്‍പ്രീത് സിങ് വെങ്കലം സ്വന്തമാക്കി. ഇതോടെ വെയിറ്റ് ലിഫ്റ്റിങില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം പത്തായി. 

ഫൈനലില്‍ സ്കോട്ല‍ന്‍ഡ് താരത്തോട് തോറ്റെങ്കിലും തലയുയര്‍ത്തിയാണ് തുലിക മടങ്ങുന്നത്, വെള്ളിമെഡലോടെ. സ്കോട്‍ലന്‍ഡിന്റഎ സാറാ അ‍ഡ്‍ലിങ്ടണോട് പരാജയപ്പെട്ടതോടെ ജൂഡോയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡല്‍ നേടി തുലിക. നേരത്തെ ന്യൂസിലന്‍ഡിന്റെ സി‍ഡ്നേ ആന്‍ഡ്രൂസിനെ തോല്‍പിച്ചാണ് തുലികാ ഫൈനലിനെത്തിയത്.  ജൂഡോയില്‍ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം മൂന്നായി.  

സ്ക്വാഷ് സിംഗിള്‍സില്‍ ചരിത്രത്തിലാധ്യമായി ഇന്ത്യ മെഡല്‍നേടി. വെങ്കലമെഡല്‍ മല്‍സരത്തില്‍ ഇംഗ്ലണ്ട് താരം ജെയിംസ് വില്‍സ്ട്രോപ്പിനെ 3-0ന് തോല്‍പിച്ചാണ് സൗരവ് ഘോഷാല്‍ വെങ്കലം നേടിയത്. 

ബോക്സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ഹുസാമുദ്ദീന്‍ മുഹമ്മദും നിതു ഗംഘാസും നിഖാത് സരീനും സെമിയിലെത്തി. എന്നാല്‍ ഒളിംപിക്സ് വെങ്കലമെഡല്‍ ജേതാവായ ലവ്‍ലിന ബോര്‍ഗെഹെയിന്‍ ക്വാര്‍ട്ടറില്‍ പുറത്തായി.  

MORE IN SPORTS
SHOW MORE