അനുഷ്ക റൂമിലുള്ളപ്പോള്‍ കോലിയുടെ പെരുമാറ്റം ഇങ്ങനെ..!; സഹതാരങ്ങള്‍ പറയുന്നു

anushka-virat
SHARE

വിരാട് കോലിയോടൊപ്പം ഒരു ദിവസമെങ്കിലും ഡ്രസിങ് റൂം പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരിൽ മിക്കവരും. വിരാട് കോലിയുമായി അടുത്ത ബന്ധം പുലർത്തുന്ന പലർക്കും ഇതിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ അവസരം ലഭിച്ചവരിൽ ചിലർ ഡ്രസിങ് റൂമിലെ കോലിയുടെ സ്വഭാവ സവിശേഷതകൾ പുറത്തുപറയുകയും ചെയ്തു.

അണ്ടർ–19 ടീം അംഗമായിരുന്ന പ്രദീപ് സങ്‌വാൻ ആണ് കോലിയും ഭാര്യ അനുഷ്കയും തമ്മിലുള്ള പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത്. ‘‘അനുഷ്ക മുറിയുടെ ഏതെങ്കിലും ഭാഗത്തേക്ക് പോയാൽ കോലി തമാശകൾ ഒപ്പിക്കാൻ തുടങ്ങും. അനുഷ്ക തിരിച്ചുവന്നാൽ പഴയപോലെ നല്ല കുട്ടിയായി മാറും’’–പ്രദീപ് പറഞ്ഞു

അണ്ടർ 19 ടീം അംഗമായിരുന്ന തൻമയ് ശ്രീവാസ്തവയാണ് കോലി കമ്മൽ ധരിക്കുന്ന രീതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ജൂനിയർ താരമായിരിക്കുമ്പോൾ കോലി സ്ഥിരമായി കമ്മൽ ധരിച്ചിരുന്നു. കമ്മൽ ധരിക്കുന്നത് കോലിയുടെ നിലപാടുകൾ വ്യക്തമാക്കുന്നതായി അന്നത്തെ കോച്ചുമാർ പറഞ്ഞിരുന്നുവെന്ന് ശ്രീവാസ്തവ വെളിപ്പെടുത്തി.

വിരാട് കോലിയോട് അധികം സംസാരിക്കാൻ ആശങ്കപ്പെട്ടിരുന്നുവെന്നാണ് എ.ബി. ഡിവില്ലിയേഴ്സ് പറഞ്ഞത്. ‘‘നിങ്ങളുടെ ഷൂസ് കൊള്ളാം എന്നു ഞാൻ പറഞ്ഞാൽ ഉടൻ തന്നെ കോലി അതുപോലുള്ള ഷൂസ് സംഘടിപ്പിച്ചുതരും. നിങ്ങളുടെ കാപ്പി ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞാൽ അദ്ദേഹം കാപ്പി ഉണ്ടാക്കുന്ന മെഷീൻ ആമസോണിൽ ഓഡർ ചെയ്ത് വരുത്തി തരും’’–ഡിവില്ലിയേഴ്സ് പറഞ്ഞു.കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കെ.എൽ.രാഹുലും ഹാർദിക് പാണ്ഡ്യയും കോലിയെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ക്രിക്കറ്റ് ടീമിൽ ഏറ്റവും റൊമാന്റിക്കും തമാശക്കാരനുമായ കളിക്കാരൻ ആരെന്ന ചോദ്യത്തിന് ഇരുവരും മറുപടി പറഞ്ഞത് കോലി എന്നായിരുന്നു.കോലി കളിക്കളത്തിൽ ആക്രമണകാരിയായ കളിക്കാരനാണെങ്കിലും പുറത്ത് തികച്ചും വ്യത്യസ്തനായ ആളായാണ് പലരും വിലയിരുത്തുന്നത്.

MORE IN SPORTS
SHOW MORE