കോമൺവെൽത്ത് ഗെയിംസ്; ഒരു വെള്ളിയും വെങ്കലവും സ്വന്തമാക്കി ഇന്ത്യ

sports-cwg-3
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഒരു വെള്ളിയും വെങ്കലവും സ്വന്തമാക്കി ഇന്ത്യ. സുശീല ദേവി വെള്ളിമെഡല്‍ നേടിയപ്പോള്‍ റപ്പാഷെയിലൂടെ മുന്നേറിയ വിജയ് കുമാര്‍ വെങ്കലം സ്വന്തമാക്കി. ഭാരദ്വോഹനത്തില്‍ വനിതകളുടെ 71 കിലോ വിഭാഗത്തില്‍ ഹര്‍ജീന്ദര്‍ കൗര്‍ വെങ്കലം നേടി.  ബാഡ്മിന്റന്‍ മിക്സഡ് ടീമിനത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലിലെത്തി. 

രണ്ടാം തവണയും കോമണ്‍വെല്‍ത്ത്  ഗെയിംസില്‍ സുശീല ദേവി ഫൈനലില്‍ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയുെട മിഖേല വൈറ്റ്ബൂയിയോട് കീഴടങ്ങിയത് ഗോള്‍ഡന്‍ പോയിന്റില്‍. ജൂഡോ  60 കിലോ വിഭാഗത്തില്‍ സൈപ്രസ് കൗമാരതാരത്തെ അനായാസം തോല്‍പിച്ചാണ് വിജയ് കുമാര്‍ യാദവ് വെങ്കലം സ്വന്തമാക്കിയത്.  

ഭാരദ്വോഹനത്തില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുകയാണ്. വനിതകളുടെ 71 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ഹര്‍ജീന്ദര്‍ കൗര്‍ വെങ്കലം നേടി. പുരുഷ ഹോക്കിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് സമനിലയില്‍ തളച്ചു.  മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ 4–1ന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത് 

ബാഡ്മിന്റന്‍ മിക്സഡ് ടീം  ഇനത്തില്‍ നിലവിലെ ചാംപ്യന്‍മാരയ ഇന്ത്യ സെമിയില്‍ വീഴ്ത്തിയത്  സിംഗപ്പൂരിനെ. ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗത്തില്‍ നൈജീരിയയെ വീഴ്ത്തി ടീം ഇന്ത്യ ഫൈനലിലെത്തി. 

MORE IN SPORTS
SHOW MORE