ഫോര്‍മുല വണ്‍; മാക്സ് വേര്‍സ്റ്റപ്പന്‍ ജേതാവ്; ഹാമിള്‍ട്ടന്‍ രണ്ടാം സ്ഥാനത്ത്

formula-one
SHARE

ഫോര്‍മുല വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്സ് വേര്‍സ്റ്റപ്പന്‍ ജേതാവ്. ലൂയിസ് ഹാമിള്‍ട്ടന്‍ രണ്ടാം സ്ഥാനത്തും പോള്‍ പൊസിഷനില്‍ മല്‍സരം ആരംഭിച്ച ജോര്‍ജ് റസല്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ സീസണോടെ വിരമിക്കുന്ന സെബാസ്റ്റ്യന്‍ വെറ്റല്‍ പത്താം സ്ഥാനത്തായി.

ബുഡാപെസ്റ്റിെല ട്രാക്കില്‍ മാക്സ് വെര്‍സ്റ്റാപ്പന്റെ അവിശ്വസനീയ  കുതിപ്പ്. പത്താം സ്ഥാനത്തുനിന്ന് തുടങ്ങിയ വെസ്റ്റാപ്പന്‍ മെഴ്സിഡീസിനെയും ഫെരാരിയെയും പിന്നിലാക്കി ഒന്നാമനായി ചെക്കഡ് ഫ്ലാഗ് കണ്ടു.

ചാംപ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ ഷാല്‍ ലെക്ലയറിനെക്കാള്‍, വെര്‍സ്റ്റാപ്പന് 70 പോയിന്റ് ലീഡായി. കരിയറിലെ ആദ്യ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയ മെഴ്സിഡീസ് താരം ജോര്‍ജ് റസിലന്, മീഡയം ടയറിലേയ്ക്ക് മാറിയതോടെ തിരിച്ചടി നേരിട്ടു. സഹതാരം ലൂയിസ് ഹാമിള്‍ട്ടന്‍ റസലിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി. ലെക്ലയറിയും കാര്‍ലോസ് സെയിന്‍സിനും ആദ്യമൂന്നുസ്ഥാനങ്ങളിലെത്താന്‍ കഴിയാത്തത് ഫെറാറിക്ക് തിരിച്ചടിയായി. 

MORE IN SPORTS
SHOW MORE