ബയണ്‍ മ്യൂണിക്കിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്; ആര്‍ബി ലൈപ്സിഗിനെ 5–3ന് തകര്‍ത്താണ് കിരീടനേട്ടം

bayern-munich
SHARE

ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയണ്‍ മ്യൂണിക്കിന്. എട്ടുഗോള്‍ ത്രില്ലറില്‍ ആര്‍ ബി ലൈപ്സിഗിനെ 5–3ന് തകര്‍ത്താണ് കിരീടനേട്ടം. സാദിയോ മാനെ അടക്കം അഞ്ച് താരങ്ങള്‍ ബയണിനായി സ്കോര്‍ ചെയ്തു. പതിവുപോലെ കിരീടനേട്ടത്തോടെ ബയണ്‍ മ്യൂണിക്കിന്റെ സീസണ് തുടക്കമായി. സമ്പൂര്‍ണ ആധിപത്യം നേടിയ ഒന്നാം പകുതി അവസാനിച്ചപ്പോള്‍ സ്കോര്‍ 3–0. മുസിയാലയും മാനെയും പവാര്‍ഡും ബവേറിയന്‍സിനായി ഗോളടിച്ചു. 

സെനിത് ഗ്നാബ്രിയിലൂടെ ബയണിന്റെ നാലാം ഗോള്‍ എത്തി.എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്നുഗോളുകള്‍ മടക്കി ലൈപ്സിഗിന്റെ വമ്പന്‍ തിരിച്ചുവരവ്.  ഇഞ്ചുറി ടൈമില്‍ സമനിലയ്ക്കായി പൊരുതിയ ലൈപ്സിഗിനെതിരെ കൗണ്ടര്‍ അറ്റാക്കിലൂടെ ബയണ്‍ അഞ്ചാം ഗോള്‍ നേടി പത്താം സൂപ്പര്‍ കപ്പ്   ഉറപ്പിച്ചു 

MORE IN SPORTS
SHOW MORE