കമ്മ്യൂണിറ്റി ഷീല്‍ഡ്: ലിവർപൂളിന് കിരീടനേട്ടം

communityshield
SHARE

മാഞ്ചസ്റ്റര്‍ സിറ്റിയെ 3–1ന് തോല്‍പിച്ച് കമ്മ്യൂണിറ്റി ഷീല്‍ഡ് ലിവര്‍പൂളിന്. 16 വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂളിന്റെ കിരീടനേട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിറ്റിയെ വീഴ്ത്തി കമ്മ്യൂണിറ്റി ഷീല്‍ഡ് ഉയര്‍ത്തി ലിവര്‍പൂള്‍. ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡാണ് ലിവര്‍പൂളിനെ ആദ്യപകുതിയില്‍ മുന്നിലെത്തിച്ചത്.

പുതുമുഖതാരം ജൂലിയന്‍ അല്‍വാരസ് സിറ്റിയെ ഒപ്പമെത്തിച്ചത് 70ാം മിനിറ്റില്‍. ഫൈനല്‍ വിസിലിന് ഏഴുമിനിറ്റ് മാത്രം ശേഷിക്കെ ഹാന്‍ഡ്ബോളിന് ലിവര്‍പൂളിന് പെനല്‍റ്റി. ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിനായി മൂന്നാം ഗോള്‍ നേടി ഡാര്‍വിന്‍ ന്യൂനസ്. തൊട്ടുപിന്നാലെ ലഭിച്ച സുവര്‍ണാവസരം സിറ്റി താരം എര്‍ലിങ് ഹാലന്‍ഡ് നഷ്ടപ്പെടുത്തി.

MORE IN SPORTS
SHOW MORE