വിരമിക്കല്‍ പ്രഖ്യാപിച്ച് ഫോര്‍മുല വണ്‍ ഇതിഹാസം സെബാസ്റ്റ്യല വെറ്റല്‍

Sebastian-Vettel
SHARE

ഫോര്‍മുല വണ്‍ ഇതിഹാസം സെബാസ്റ്റ്യല വെറ്റല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി നാലുതവണ കിരീടമുയര്‍ത്തിയ വെറ്റല്‍ സമൂഹമാധ്യമത്തിലെ ആദ്യ പോസ്റ്റിലൂടെയാണ് ആരാധകരെ ഞെട്ടിച്ച് വിരമിക്കല്‍ വാര്‍ത്ത പങ്കുവച്ചത്. സീസണ്‍ അവസാനത്തോടെ വെറ്റല്‍ വേഗട്രാക്കിനോട് വിടപറയും. സമൂഹമാധ്യമങ്ങളില്‍ നിന്ന് എന്നും അകല്‍ച്ചപാലിച്ച സെബാസ്റ്റ്യന്‍ വെറ്റല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി  പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വിഡിയോയും പോസ്റ്റ് ചെയ്തു. 

2021മുതല്‍ ആസ്റ്റന്‍ മാര്‍ട്ടിനൊപ്പമുള്ള വെറ്റലിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ ടീം ആഗ്രഹിച്ചിരുന്നെങ്കിലും താരം വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. 2010 മുതലായിരുന്നു ഫോര്‍മുല വണ്ണില്‍ വെറ്റല്‍ നാളുകളുടെ തുടക്കം. റെഡ്ബുള്ളിന്റെ കുറുത്തകാറില്‍ പിന്നീടുള്ള നാലുവര്‍ഷം എതിരാളികളെ  പിന്നിലാക്കി ജര്‍മന്‍ ഡ്രൈവര്‍ ലോകകിരീടങ്ങള്‍ സ്വന്തമാക്കികൊണ്ടേയിരുന്നു.

2013ല്‍ 13 മല്‍സരങ്ങള്‍ വിജയിച്ച് മൈക്കിള്‍ ഷൂമാക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. കരിയറില്‍ 53 വിജയങ്ങള്‍ സ്വന്തമാക്കിയ വെറ്റലിന് മുന്നിലുള്ളത് ഷൂമാക്കറും ഹാമിള്‍ട്ടനും മാത്രം. മൂന്നാം വയസില്‍ കാര്‍ട്ടിങ്ങിലൂടെ ട്രാക്കിലെത്തിയ  വെറ്റല്‍ 11ാം വയസില്‍ റെഡ് ബുള്‍  ജൂനിയര്‍ ടീമിലെത്തി. BM.Wയൂവിലൂടെയായിരുന്നു ഫോര്‍മുല വണ്‍ അരങ്ങേറ്റം. മൈക്കിള്‍ ജാക്സന്റെ ആരാധകനായ വെറ്റല്‍ പാട്ടുകാരനാകാന്‍ ആഗ്രഹിച്ചപ്പോള്‍ റേസിങ് ട്രാക്കിലേയ്ക്കെത്തിച്ചത് സഹോദരന്‍. ഹോളിവുഡ് ചിത്രം കാര്‍സിന്റെ രണ്ടാം ഭാഗത്തില്‍ ജര്‍മന്‍ ഭാഷയില്‍ ശബ്ദം നല്‍കിയതും വെറ്റലാണ്.

MORE IN SPORTS
SHOW MORE