സഞ്ജു ഇറങ്ങുന്നു; ഇനി കളി മാറും; വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര ടീമില്‍

sanjusam
SHARE

സഞ്ജു ഇറങ്ങുന്നു; ഇനി കളി മാറും; വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര ടീമില്‍

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് കെ.എൽ. രാഹുലിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാഹുലിന് പകരം സഞ്ജുവിനെ ടീമിലെടുത്തേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ വിക്കറ്റ് കീപ്പർമാരുടെ എണ്ണം നാലായി. സഞ്ജുവിനു പുറമേ ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരും ടീമിലുണ്ട്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ അർധസെഞ്ചറിയുമായി തിളങ്ങിയിട്ടും ഇംഗ്ലണ്ടിനെതിരെ സഞ്ജുവിനെ കളിക്കാൻ ഇറക്കിയിരുന്നില്ല.

വെസ്റ്റിൻഡ‍ീസിനെതിരെ ഏകദിന പരമ്പരയിലും സഞ്ജു തിളങ്ങി. രണ്ടാം ഏകദിനത്തിൽ 51 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്താണു പുറത്തായത്. മൂന്നു മത്സരത്തിലും വിക്കറ്റിനു പിന്നിലും തിളങ്ങി. പരുക്കിൽനിന്നു മുക്തനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു കെ.എൽ. രാഹുൽ. അതിനിടെ കോവിഡ് ബാധിച്ചതോടെ താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിലായി.

MORE IN SPORTS
SHOW MORE