പരുക്ക്; പോള്‍ പോഗ്ബയ്ക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമായേക്കും

paul-pogba
SHARE

പരുക്കേറ്റ പോള്‍ പോഗ്ബയ്ക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമായേക്കും. ശസ്ത്രക്രിയ്ക്ക് ശേഷം ആറുമാസക്കാലം വിശ്രമം വേണ്ടിവരുന്ന പോഗ്ബയ്ക്ക് ഇക്കൊല്ലം കളത്തിലിറങ്ങാനായേക്കില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍  നിന്ന് യുവന്റസില്‍ മടങ്ങിയെത്തിയ പോള്‍ പോഗബയ്ക്ക് പരിശീലനത്തിനിടെയാണ് പരുക്കേറ്റത്. 

പോഗ്ബയുടെ കാല്‍മുട്ടിനേറ്റ പരുക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറുമാസം വരെ പോഗ്ബയ്ക്ക് പുറത്തിരിക്കേണ്ടി വന്നേക്കാം. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന്റെ മധ്യനിരയില്‍ പോള്‍ പോഗ്ബ ഉണ്ടാകാന്‍ സാധ്യത കുറവ്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിച്ച പോഗ്ബയെ സൗജന്യമായാണ് യുവന്റസ് സ്വന്തമാക്കിയത്. കഴി​ഞ്ഞ സീസണിലും പരുക്കലട്ടിയ പോഗ്ബയ്ക്ക് യുണൈറ്റഡ് പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

MORE IN SPORTS
SHOW MORE