കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിത ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും

common-wealth
SHARE

വനിത ക്രിക്കറ്റ് ആദ്യമായി ഇടംപിടിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ബാഡ്മിന്റന്‍ ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനാണ് എതിരാളികള്‍. നീന്തലില്‍  50 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍  സജന്‍ പ്രകാശ് ഇന്ന് മല്‍സരിക്കും. ഹോക്കി, ബോക്സിങ്, ടേബിള്‍ ടെന്നിസ് എന്നീ ഇനങ്ങളിലും ഇന്ന് ഇന്ത്യയ്ക്ക് മല്‍സരമുണ്ട്.

ലോകചാംപ്യന്‍മാരായ ഓസ്ട്രേലിയയാണ് വനിത ക്രിക്കറ്റില്‍ ഇന്ത്യയുെട ആദ്യ എതിരാളികള്‍. മല്‍സരം വൈകുന്നേരം മൂന്നരയ്ക്ക്.  ലോണ്‍ ബോളോടെയാണ് ഗെയിംസില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ക്ക് തുടക്കം. ടേബിള്‍ ടെന്നിസില്‍ ടീം ഇനത്തില്‍ യോഗ്യതാ മല്‍സരത്തിന് ഇന്ത്യന്‍ പുരുഷ വനിത സംഘം ഇറങ്ങും.  മൂന്നുമണിയോടെ നീന്തല്‍ മല്‍സരം ആരംഭിക്കും. സജന്‍ പ്രകാശ്, കുശാഗ്രാ റാവത്ത്, ശ്രീഹരി നടരാജ്, ആഷിത് കുമാര്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ മല്‍സരിക്കും. ട്രായത്തലനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. നാലരയോടെ ബോക്സിങ് മല്‍സരങ്ങള്‍ തുടങ്ങും. ശിവ ഥാപ്പ ഉള്‍പ്പടെ നാലുതാരങ്ങള്‍ക്ക് ആദ്യ റൗണ്ട് മല്‍സരമുണ്ട്. ഹോക്കിയില്‍ ഘാനയാണ് ഇന്ത്യന്‍ വനിതകളുടെ ആദ്യ എതിരാളികള്‍. ബാഡ്്മിന്റന്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം കാണാം. 

MORE IN SPORTS
SHOW MORE