വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

india-win
SHARE

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിന് വിന്‍ഡീസിനെ തകര്‍ത്തു. മഴ കാരണം പലതവണ തടസപ്പെട്ട മല്‍സരത്തില്‍ 36 ഓവറില്‍ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. മറുപടി ബാറ്റുചെയ്ത വിന്‍ഡീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 137 റണ്‍സിന് എറിഞ്ഞിട്ടു.

യുസവേന്ദ്ര ചഹാല്‍ 17 റണ്‍സ് മാത്രം വഴങ്ങി നാലു വി്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജും ഷാര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ധവാന്‍ 58 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ഗില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ 44 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലാണ് മാന്‍ ഓഫ് ദി സീരീസും മാന്‍ ഓഫ് ദി മാച്ചും. 

MORE IN SPORTS
SHOW MORE