കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം; ഇത്തവണ വനിത ട്വന്റി 20 ക്രിക്കറ്റും

Commonwealth-Games-2022
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം. 214 അംഗ സംഘമാണ് ഇന്ത്യയ്ക്കായി ബിര്‍മിങ്ഹാമില്‍ മല്‍സരിക്കാനിറങ്ങുക. കഴിഞ്ഞ തവണ നേടിയ 26 സ്വര്‍ണ മെഡലുകളെന്ന നേട്ടം മെച്ചപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വനിത ക്രിക്കറ്റിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറ്റവും ഇക്കുറി കാണാം. 

കോണ്‍മണ്‍വെല്‍ത്ത് ഗെയിംസ് ഇംഗ്ലണ്ടിലേയ്ക്കെത്തുന്നത് 19 വര്‍ഷത്തിന് ശേഷം.  കായികകുതിപ്പിന് വേദിയാകുന്നത് ബിര്‍മിങ്ഹാമിലെ പതിനഞ്ച് സ്റ്റേഡിയങ്ങള്‍. 11 ദിവസം 280 ഇനങ്ങളിലായി മൂവായിരത്തിലേറ കായിക താരങ്ങള്‍ മല്‍സരിക്കും. 54 രാജ്യങ്ങളും 18 ടെറിട്ടറികളും ഗെയിംസില്‍ പങ്കെടുക്കുന്നു. വനിത ട്വന്റി 20 ക്രിക്കറ്റും ജൂഡോയും 3 X 3 ബാസ്ക്കറ്റ്ബോളുമാണ് ഇക്കുറി ഗെയിംസിലെ പുതുമുഖങ്ങള്‍. 

അത്്ലറ്റിക്സിന് പുറമേ ഗുസ്തി, ബോക്സിങ്, വെയിറ്റ് ലിഫ്റ്റിങ്, ടേബിള്‍ ടെന്നിസ് എന്നിവയും ഇന്ത്യ കരുത്തുതെളിയിക്കാന്‍ കാത്തിരിക്കുന്ന  ഇനങ്ങള്‍.  നീരജ് ചോപ്രയുടെ അഭാവം തിരിച്ചടിയാണെങ്കിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് പത്തു മെഡലെങ്കിലും ഇന്ത്യ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം 66 മെഡലുകളുമായി ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിലായിരുന്നു ഇന്ത്യയുടെ ഇടം. എന്നത് ഇന്ത്യയുടെ   ബ്ലാക്ക് സാബത്ത് ഹെവി മെറ്റല്‍ ബാന്‍ഡ് ഉള്‍പ്പടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് ബിര്‍മിങ്ഹാമിലെ അലെക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി 11.30ന്  ആരംഭിക്കും.

MORE IN SPORTS
SHOW MORE