ഇന്ത്യന്‍ അത്‍ലറ്റിക് ടിം കൂടുതല്‍ മികവുകാട്ടും: പ്രതീക്ഷയോടെ അത്‍ലറ്റിക് ടീം മാനേജര്‍

common-wealth-game
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ അത്‍ലറ്റിക് ടിം കൂടുതല്‍ മികവുകാട്ടുമെന്ന് അത്ലറ്റിക് ടീം മാനേജര്‍ പ്രൊഫ. പി.ഐ ബാബു. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയും പരിശീലകനുമായ പി.ഐ ബാബുവിനെ ഇന്ത്യന്‍ സംഘത്തിന്റെ മാനേജര്‍ ആയി കഴിഞ്ഞദിവസമാണ് നിയമിച്ചത്. അടുത്തയാഴ്ച്ച മുതല്‍ ബിര്‍മിങ് ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 

കോതമംഗലം എം.എ കോളജ് കായിക വിഭാഗം മുന്‍ മേധാവിയും പരിശീലകനുമായ പ്രൊഫസര്‍ പി.ഐ ബാബുവാണ് അത്ലറ്റിക് ടീമിന്റെ മാനേജര്‍. മലയാളികള്‍ ഏറെയുള്ള അത്ലറ്റിക് ടീം ഇക്കുറി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഓഗസ്റ്റ് 2മുതല്‍ 7വരെയാണ് അത്ലറ്റിക് മല്‍സരങ്ങള്‍. പുരുഷ, വനിതാ വിഭാഗങ്ങളിലായി ടീമില്‍ മലയാളി സാനിധ്യവും ശക്തമാണ്. ഒളിപ്യംന്‍മാരായ എം. ശ്രീശങ്കര്‍, മുഹമ്മദ് അനസ്, നോഹ് നിര്‍മല്‍ ടോം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിസ്റ്റ് എല്‍ദോസ് പോള്‍  ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്.

MORE IN SPORTS
SHOW MORE