നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല; ഇന്ത്യക്ക് തിരിച്ചടി

neeraj-chopra
SHARE

പരുക്കേറ്റ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാകും.  മറ്റന്നാളത്തെ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നീരജ് ചോപ്രയ്ക്ക് പകരം ഇന്ത്യന്‍ പതാകവഹിക്കേണ്ട താരത്തെ വൈകിട്ട് പ്രഖ്യാപിക്കും. വെള്ളിമെഡല്‍ നേടിയ ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനിെടയാണ് നീരജ് ചോപ്രയ്ക്ക് പരുക്കേറ്റത്. അമേരിക്കയില്‍ തുടരുന്ന നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നതായി അത്്ലറ്റിക്സ് ഫെഡറേഷനെ അറിയിച്ചു.  എം.ആര്‍. ഐ സ്കാനിന് വിധേയനായ നീരജിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചു.  

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനായില്ലെങ്കിലും അടുത്തമാസത്തെ ഡയമണ്ട് ലീഗില്‍ മല്‍സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. നീരജിന്റെ അഭാവത്തില്‍ ഡി.പി മനുവും രോഹിത് യാദവും ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി മല്‍സരിക്കും. ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഗ്രെനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സും അഞ്ചാം സ്ഥാനം നേടിയ പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. 

MORE IN SPORTS
SHOW MORE