ചെസ് ഒളിംപ്യാഡിന് വേദിയാകാനൊരുങ്ങി രാജ്യം; മുഖം മിനുക്കി മഹാബലിപുരം

chessolimpyad
SHARE

ഇന്ത്യ ആദ്യമായി വേദിയാകുന്ന ചെസ് ഒളിംപ്യാഡിനൊരുങ്ങി ചെന്നൈ. ലോചാംപ്യന്‍ മാഗ്നസ് കാള്‍സന്‍ ഉള്‍പ്പടെ  രണ്ടായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കുന്ന ഒളിംപ്യ‍ാഡ്  വ്യാഴാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. 

മറീനയിലെത്തുന്നവരെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതു മുണ്ടും വേഷ്ടിയുമണിഞ്ഞ ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നമായ തമ്പിയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെത്തുന്ന ഒളിംപ്യാഡിനെ വരവേല്‍ക്കാന്‍ നഗരി മുഖം മിനുക്കി കഴിഞ്ഞു. മല്‍സര വേദിയായ മഹാബലിപുരത്തേക്കുള്ള റോഡുകളെല്ലാം പുതുമോടിയിലാണ്. ചെന്നൈയില്‍ നിന്നു മഹാബലിപുരത്തേക്കുള്ള സൗജന്യ ബസ് സര്‍വീസ് അടുത്തദിവസം തുടങ്ങും. വിമാനത്താവളത്തിലും ഒരുക്കങ്ങള്‍ തകൃതി. ചെസ് ശില്‍പങ്ങളും ബാനറുകളും എത്താത്ത ഇടങ്ങള്‍ നന്നേ കുറവ്. റോഡും പാലവുമൊക്കെ കരുക്കളുടെ അതിവേഗ ചലനങ്ങള്‍ക്കുള്ള കളങ്ങളായി മാറിയിരിക്കുന്നു.

190 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണു 12 ദിവസം നീണ്ടുനില്‍ക്കുന്ന ഒളിംപ്യാഡിനെത്തുന്നത്. ബോധവല്‍ക്കരണങ്ങളിലും പ്രചാരണങ്ങളിലും മുഴുകിയിരിക്കുകയാണു ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജന്‍മനാട്. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാരത്തണനും ചെസ് മല്‍സരങ്ങളും വരയുണ്ടിതില്‍‍. എല്ലാത്തിനും ആവേശം പകര്‍ന്ന് എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തി മുഖ്യമന്ത്രി എം.െക. സ്റ്റാലിനും റഹ്മാനും അഭിനയിച്ച തീം സോങ്ങും.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും മല്‍സരാര്‍ഥികളും എത്തിതുടങ്ങി. ജവാഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉല്‍ഘാടന ചടങ്ങുകള്‍.

MORE IN SPORTS
SHOW MORE