കായികമേഖലയിൽ രാഷ്ട്രീയം?; തുറന്നടിച്ച് ഒളിംപിക്സ് മെഡല്‍ ജേതാവ്

lovlina
SHARE

കോമണ്‍വെല്‍ത്ത് ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കായികമേഖലയിലെ രാഷ്ട്രീയം തന്റെ പരിശീലനത്തെ ബാധിക്കുന്നുവെന്ന് തുറന്നടിച്ച് ഒളിംപിക്സ് മെഡല്‍ ജേതാവായ ബോക്സര്‍ ലവ്്ലിന ബോര്‍ഗോഹെയിന്‍. ഗെയിംസ് വില്ലേജിലേയ്ക്ക് പ്രവേശനാനുമതി നല്‍കാതെ അധികൃതര്‍ തന്റെ പരിശീലകയെ  പീഡിപ്പിക്കുകയാണന്ന് ലവ്്ലിന ആരോപിച്ചു. പ്രശനം പരിഹരിക്കാന്‍ കായിക മന്ത്രാലയും ഒളിംപിക്സ് അസോസിയേഷനോട് നിര്‍ദേശിച്ചു. 

അയര്‍ലന്‍ഡിലെ പരിശീലനത്തിന് ശേഷം ഞായറാഴ്ച രാത്രിയാണ് ഇന്ത്യന്‍ ബോക്സിങ് ടീം കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലെത്തിയത്. ഒളിംപിക്സ് വെങ്കലമെഡല്‍ ജേതാവായ ലവ്്ലിനിയുടെ പരിശീലക സന്ധ്യ ഗുറങ്ങിന് അക്രഡിറ്റേഷന്‍ ഇല്ലാത്തതിനാല്‍ ഗെയിംസ് വില്ലേജില്‍ പ്രവേശനം നിഷേധിച്ചു. ലവ്്ലിനയുടെ മറ്റൊരു പരിശീലകന്‍ അമേയ് കോലെക്കറിനെ ബോക്സിങ് ഫെഡറേഷന്‍ ഗെയിംസ് സംഘത്തില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തില്ല. വ്യക്തിഗത പരിശീലകരുടെ അഭാവത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തയ്യാറെടുപ്പുകള്‍ അവതാളത്തിലായ ലവ്്ലിന ബോര്‍ഗോഹെയിന്‍ ട്വിറ്ററിലൂടെ ബോക്സിങ് ഫെഡറേഷനിലെ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ചു. 

പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനോട് നിര്‍ദേശിച്ചു. ലവ്്ലിനയുടെ പരിശീലകന് അക്രഡിറ്റേഷന്‍ ലഭിക്കാത്തതില്‍ ഇപ്പോഴും പരസ്പരം പഴിചാരുകയാണ് ബോക്സിങ് ഫെഡറേഷനും ഒളിംപിക്സ് അസോസിയേഷനും. എത്രയും വേഗം പരിശീലകയ്ക്ക് ഗെയിംസ് വില്ലേജില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും ബോക്സിങ് ഫെഡറേഷന്‍ പറയുന്നു.

MORE IN SPORTS
SHOW MORE