ടൂര്‍ ഡി ഫ്രാന്‍സ് കിരീടം ഡെൻമാർക്കിലേക്ക്; താരമായി ജോനാസ് വിന്‍ഗെഗാര്‍ഡ്

tourade
SHARE

ടൂര്‍ ഡി ഫ്രാന്‍സ് കിരീടം ഡെന്‍മാര്‍ക്കിന്റെ ജോനാസ് വിന്‍ഗെഗാര്‍ഡിന്.  മൂന്നാഴ്ച നീണ്ടുനിന്ന റേസില്‍, സ്ലൊവെനിയയുടെ റ്റഡെ പൊഗാച്ചാറാനിെന പിന്തള്ളിയാണ് ജൊനാസ് കിരീടം ഉറപ്പിച്ചത്. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ പൊഗാച്ചാറിനെ കീഴടക്കിയാണ് ജൊനാസ് വിന്‍ഗെഗാര്‍ഡ് പാരിസില്‍ കിരീടമുയര്‍ത്തിയത്.  രണ്ടരപതിറ്റാണ്ടിന് ശേഷമാണ് സൈക്ലിങ്ങിന്റെ പരമോന്നത കിരീടം ഡെന്‍മാര്‍ക്കിലേയ്ക്കെത്തുന്നത്. 

രണ്ടുമിനിറ്റ് 43 സെക്കന്‍ഡിന്റെ ലീഡിലാണ് ഒന്നാം ഒന്നാം സ്ഥാനം. 11ാം സ്റ്റേജിലെ പ്രകടനത്തോടെയാണ് ജൊനാസ് പൊഗാച്ചാറില്‍ നിന്ന് ലീഡ് സ്വന്തമാക്കിയത്. ബ്രിട്ടന്റെ ഗെരെയിന്റ് തോമസിനാണ് മൂന്നാം സ്ഥാനം. അവസാന റൗണ്ടില്‍ പാരിസിലൂടെയുള്ള സ്പ്രിന്റ് റേസില്‍ ബെല്‍ജിയത്തിന്റെ ജാസ്പെര്‍ ഫിലിപ്സന്‍ ഒന്നാമതെത്തി.

MORE IN SPORTS
SHOW MORE