എൽബി നിരസിച്ചു; അമ്പയറുടെ വിരല്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ച് പാക് പേസര്‍; വിഡിയോ

hassan-ali-pakistan
SHARE

വിൻഡീസിനെതിരായ പരമ്പര നേട്ടത്തിനു ശേഷം, ശ്രീലങ്കൻ ടെസ്റ്റ് പര്യടനത്തിനുള്ള തയാറെടുപ്പിലാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. നിലവിൽ ഓസ്‌ട്രേലിയയാണ് ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെ 2 ടെസ്റ്റുകളാണു പാക്കിസ്ഥാൻ ശ്രീലങ്കയിൽ കളിക്കുക. മത്സരങ്ങള്‍ക്ക് അടുത്ത മാസം 16 ന് തുടക്കമാകും. 

പാക്കിസ്ഥാൻ ബോളർ ഹസൻ അലിയുടെ ഒരു വിക്കറ്റ് അപ്പീൽ പ്രകടനം ക്രിക്കറ്റ് ആരാധകരിലും സഹ താരങ്ങളിലും പൊട്ടിച്ചിരി ഉണർത്തിയിരിക്കുകയാണ്.  ലങ്കൻ പര്യടനത്തിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെയാണ് സംഭവം.  എൽബിഡബ്ല്യു അപ്പീൽ നിരസിച്ചതിനു പിന്നാലെ ഫീൽഡ് അംപയറുടെ അടുത്തേക്കെത്തിയ ഹസൻ അലി ബലമായി അംപയുടെ ചൂണ്ടുവിരൽ പിടിച്ച് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. സൽമാൻ അലിക്കെതിരായ ഫുൾ ലെങ്ത് ബോൾ താരത്തിന്റെ പാഡിൽ തട്ടിയതിനു പിന്നാലെയായിരുന്നു ഹസൻ അലിയുടെ അപ്പീൽ. എന്നാൽ സൽമാൻ അലി ഔട്ടല്ലെന്നായിരുന്നു ഫീൽഡ് അംപയറുടെ തീരുമാനം. 

പിന്നാലെ അംപയറുടെ അടുത്തേക്ക് ഓടിയെത്തിയ ഹസൻ അലി അദ്ദേഹത്തിന്റെ ചൂണ്ടുവിരൽ തമാശരൂപേണ ബലമായി പിടിച്ച് ഉയർ‌ത്താന്‍ ശ്രമിച്ചു. ഇരുവരും പൊട്ടിച്ചിരിച്ചതു കണ്ട് സഹതാരങ്ങൾക്കും പൊട്ടിച്ചിരിക്കാനുള്ള വകയാണ് നൽകിയത്. 

ശ്രീലങ്കൻ പര്യടനത്തിനുള്ള 18 അംഗ ടീമിനെ അടുത്തിടെ പാക്കിസ്ഥാൻ‌ പ്രഖ്യാപിച്ചിരുന്നു. സാഹിദ് മെഹ്മൂദ്, സാജിദ് ഖാൻ എന്നിവർക്കു പകരം സർഫ്രാസ് അഹമ്മദ് നസീം ഖാൻ എന്നിവർ മടങ്ങിയെത്തിയതാണു ടീമിലെ പ്രകടമായ മാറ്റം.

MORE IN SPORTS
SHOW MORE