സന്നാഹ മത്സരങ്ങളിൽ ജയം; മികച്ച പ്രകടനവുമായി നദാലും ജോക്കോവിച്ചും

ndal
SHARE

വിംബിള്‍ഡന്‍ ടെന്നിസ് മല്‍സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ മികച്ച പ്രകടനവുമായി റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും. ജിയോര്‍ജിയോ അര്‍മാനി ക്ലാസിക് ടെന്നിസിലായിരുന്നു ഇരുവരുടേയും പ്രകടനം.

വിംബിള്‍ഡണില്‍ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ റാഫേല്‍ നദാല്‍. കളിമണ്‍ കോര്‍ട്ടിലെ മികവ് പുല്‍മൈതാനത്തും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് നദാല്‍. റോളണ്ട് ഗാരോസിലെ 22ാം കിരീട വിജയത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ നദാല്‍ ,സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ നദാല്‍ കലണ്ടര്‍ ഗ്രാന്‍സ്ലാമാണ് ലക്ഷ്യമിടുന്നത്.  ഫ്രഞ്ച് ഓപ്പണില്‍ നദാലിനോട് തോറ്റ ശേഷം ആദ്യമായി മല്‍സരിക്കാന്‍ ഇറങ്ങിയ നൊവാക് ജോക്കാവിച്ചും താന്‍ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ലോക ഒമ്പതാം നമ്പര്‍ താരം കാനഡയുടെ ഫെലിക്സ് ഓഗറിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദെവിന്‍റെ അഭാവത്തില്‍ കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന നദാലും ജോക്കോവിച്ചും മിന്നുംഫോം വിംബിള്‍‍ഡനിലും തുടരുമെന്നാണ് ടെന്നിസ് പ്രേമികളുടെ പ്രതീക്ഷ. 

MORE IN SPORTS
SHOW MORE