സാദിയോ മാനെ ബയണിൽ; മൂന്നുവര്‍ഷത്തെ കരാർ; സന്തോഷമെന്ന് മാനെ

sadiomane
SHARE

സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്. മൂന്നുവര്‍ഷത്തെ കരാറിലാണ് മാനെ അലയന്‍സ് അരീനയിലെത്തുന്നത്.

ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളില്‍ നിന്ന്  40 മില്യന്‍ യൂറോയ്ക്കാണ് സാദിയോ മാനെ ബയണിലെത്തുന്നത്. ലിവര്‍പൂളുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിനില്‍ക്കുമ്പോഴാണ് മാനെ ക്ലബ് വിട്ടത്. ബയണിലെത്തിയതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും ക്ലബ് മാറ്റം ശരിയായ സമയത്താണെന്നും സാദിയോ മാനെ പറഞ്ഞു.

സാദിയോ മാനെയെപ്പോലുള്ള പ്രതിഭാധനരായ കളിക്കാര്‍ എത്തുന്നത് ക്ലബിന് മുതല്‍ക്കൂട്ടാണെന്ന് ക്ലബ് സി.ഇ.ഒയും മുന്‍ ജര്‍മന്‍  ഗോള്‍കീപ്പറുമായ ഒലിവര്‍ ഖാന്‍ പറഞ്ഞു. ഈ ട്രാന്‍സ്ഫര്‍ കാലത്ത് ബയണ്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സാദിയോ മാനെ.  2016ല്‍ സതാംപ്റ്റനില്‍ നിന്നാണ് മാനയെ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 196 മല്‍സരങ്ങളില്‍ നിന്നായി 90 ഗോളുകള്‍ ലിവര്‍പൂള്‍ ജേഴ്സിയില്‍ നേടിയിട്ടുണ്ട്. 

MORE IN SPORTS
SHOW MORE