മറഡോണയുടെ മരണം; 8 പേരെ വിചാരണ ചെയ്യും; 25 വര്‍ഷം വരെ തടവു ലഭിക്കാം

maradona
SHARE

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ടുപേർ വിചാരണ നേരിടണം. 25 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോസര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ എട്ടു പേർക്കെതിരെ നരഹത്യക്ക് നേരത്തെ  കേസെടുത്തിരുന്നു.മറഡോണയുടെ ചികിത്സയിൽ പോരായ്മകളും വീഴ്ചകളും മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്.വേദനയുടെ സൂചനകള്‍ 12 മണിക്കൂറോളം പ്രകടിപ്പിച്ച മറഡോണയ്‌ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡിക്കല്‍ ബോര്‍ഡ്  പോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.അർജന്റീനയിൽ നിലവിലുള്ള നിയമം അനുസരിച്ചു ഈ കുറ്റകൃത്യത്തിന്‌ എട്ടുമുതൽ 25 വർഷം വരെ തടവ് ലഭിക്കാം.അതേ സമയം പ്രതികൾ കുറ്റാരോപണം പൂർണ്ണമായും നിഷേധിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. ഇതിന് രണ്ടാഴ്ച്ച മുമ്പ് അദേഹം തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു

MORE IN SPORTS
SHOW MORE