കോലിയുടെ മോശം പ്രകടനത്തിന് ഉത്തരവാദി രവി ശാസ്ത്രി; വിമർശിച്ച് ലത്തീഫ്

kohil
SHARE

വിരാട് കോലിയുടെ മോശം പ്രകടനത്തിന് ഉത്തരവാദി രവി ശാസ്ത്രിയെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. രണ്ടരവര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിയില്ലാതെ ബുദ്ധിമുട്ടുന്ന വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ. 

രവി ശാസ്ത്രി കമന്റേറ്റര്‍ എന്നനിലയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും കോച്ച് എന്ന നിലിയില്‍ കഴിവുണ്ടോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്ന് റാഷിദ് ലത്തീഫിന്റെ വിലയിരുത്തല്‍. 2017ല്‍ അനില്‍ കുംബ്ലെയെ ഒഴിവാക്കി രവി ശാസ്ത്രിയെ പരിശീലകനാക്കാന്‍ വിരാട് കോലി മുന്നിട്ടുനിന്നത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നാണ് ലത്തീഫ് പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നീരക്ഷണം എന്ന ചോദ്യത്തിന് ലത്തീഫ് കൃത്യമായ മറുപടി നല്‍കിയില്ല. കോലി സെഞ്ചുറിയില്ലാതെ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടിയപ്പോള്‍ രവി ശാസ്ത്രി പറഞ്ഞത് അദ്ദേഹത്തിന് വിശ്രമം വേണമെന്നാണ്. മല്‍സരങ്ങളുടെ ആധിക്യം കോലിയെ തളര്‍ത്തി എന്നും അതിനാല്‍ വിശ്രമം വേണമെന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ കോലി പറ​ഞ്ഞത്, വിശ്രമം ആവശ്യമാണ് പക്ഷെ ഓരോ വ്യക്തിക്കും വിശ്രമവും പരിശീലനവും സമീപനവും വ്യത്യസ്തമാണെന്നും അത് ശരിയായി കണ്ടെത്തുകയും വേണമെന്നാണ്. അതിനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നുമാണ്. 

2019 നവംബറില്‍ ബംഗ്ലദേശിനെതിരെയായ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷം  രാജ്യാന്തര ക്രിക്കറ്റില്‍  കോലിക്ക് സെഞ്ചുറിയില്ല. ടെസ്റ്റിലാകെ 27 സെഞ്ചുറിയും ഏകദിനത്തില്‍ 43സെ​ഞ്ചുറിയും താരം നേടിയിട്ടുണ്ട്. ഇനി ജൂലൈ ഒന്നിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റ് എങ്ങനെ ശബ്ദിക്കുമെന്ന ആകാംഷയിലാമണ് ക്രിക്കറ്റ് ലോകം.

MORE IN SPORTS
SHOW MORE